കൊല്ലം: കേരള സർവകലാശാലയിലെ നാല് വർഷ ബിരുദ കോഴ്‌സിന്റെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽമാർ, പരീക്ഷ ചീഫ് സൂപ്രണ്ട്, അക്കാഡമിക് കോ-ഓർഡിനേറ്റർ എന്നിവർക്ക് വേണ്ടിയുള്ള ഓറിയന്റേഷൻ വർക്ക് ഷോപ്പ് കൊല്ലം എസ്.എൻ കോളേജിൽ സിൻഡിക്കേറ്റ് അംഗം അഡ്വ. ജി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റ് അംഗം ഡോ. എ. റഹിം അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ, പരീക്ഷ കൺട്രോളർ ഡോ.എൻ. ഗോപകുമാർ തുടങ്ങിയവർ പുതിയ പരീക്ഷാ സംവിധാനത്തെ കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്തു. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ. എസ്. സോജു ക്ലാസെടുത്തു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ടി.ആർ. മനോജ്, ഡോ.എസ്.ജയൻ, കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ വി.ടി. മധു, പ്രിൻസിപ്പൽ ഡോ.മനോജ്, സെനറ്റ് അംഗം ഡോ. യു.എസ്. നിത്യ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |