കരുനാഗപ്പള്ളി: കോൺഗ്രസ് തഴവാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനവും വിപുലമായ ചടങ്ങുകളോടെ ആചരിച്ചു. തഴവ കോൺഗ്രസ് ഭവനിൽ കൂടിയ പരിപാടി ഡി.സി.സി മെമ്പർ അഡ്വ.എം.എ.ആസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തഴവ ബിജു അദ്ധ്യക്ഷനായി. കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് എ.എ.റഷീദ്, മുൻ മണ്ഡലം പ്രസിഡന്റ് ചക്കാലത്തറ മണിലാൽ, മൈനോറിറ്റി കോൺഗ്രസ് നിയോജകമണ്ഡലം ചെയർമാൻ സലീം ചിറ്റുമൂല, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ജയ്സൺ തഴവ, അഡ്വ.പി.ബാബുരാജ്, മണികണ്ഠൻ, പഞ്ചായത്ത് അംഗങ്ങളായ ത്രിദീപ്കുമാർ, മിനി മണികണ്ഠൻ,നിസാ തൈക്കൂട്ടത്തിൽ, വത്സല തുടങ്ങിയവർ സംസാരിച്ചു. വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |