SignIn
Kerala Kaumudi Online
Friday, 23 October 2026 4.40 AM IST

വെളിയം ഗ്രാമപഞ്ചായത്തിൽ കേരളപ്പിറവി ദിനാഘോഷം

mm
വെളിയം ഗ്രാമ പഞ്ചായത്തിൽ കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ ഹരിത കേരള മിഷൻ സർട്ടിഫിക്കറ്റ് വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.പ്രശാന്ത് നിർവഹിക്കുന്നു

ഓടനാവട്ടം: വെളിയം ഗ്രാമ പഞ്ചായത്ത്‌ കേരളപ്പിറവി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. പ്രശാന്ത് പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ജയാ രഘുനാഥ് അദ്ധ്യക്ഷയായി.

ഹരിത സ്ഥാപനം, ഹരിത വിദ്യാലയം എന്നിവയുടെ പ്രഖ്യാപനം, ഹരിത കേരള മിഷൻ സാക്ഷ്യ പത്രവിതരണം, ഹരിത കർമ സേനാ അംഗങ്ങളെ ആദരിക്കൽ, ഹരിത അയൽക്കൂട്ട പ്രഖ്യാപനം എന്നിവ നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ. സോമശേഖരൻ, എം.ബി.പ്രകാശ്, ജാൻസിസിജു, സെക്രട്ടറി ബി.ബാലകൃഷ്ണപിള്ള, പഞ്ചായത്ത്‌ അംഗങ്ങൾ, പ്രധാന അദ്ധ്യാപകർ, സ്ഥാപന മേധാവികൾ, കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങൾ, അങ്കണവാടി അംഗങ്ങൾ, ഹരിത കർമ സേനാ അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL