SignIn
Kerala Kaumudi Online
Thursday, 22 October 2026 10.19 PM IST

എൻ.എസ് പബ്ലിക് ലൈബ്രറിയിൽ വായനോത്സവം

ns-
എൻ.എസ് പബ്ലിക് ലൈബ്രറിയിൽ നടന്ന ജില്ലാ വായനോത്സവം ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ യു.പി വിദ്യാർത്ഥികൾക്കു വേണ്ടി​ നടത്തി​യ വായനോത്സവവും പെൺപക്ഷ വായനോത്സവവും എൻ.എസ് സഹകരണ ആശുപത്രിയുടെ സാംസ്‌കാരിക വിഭാഗമായ എൻ.എസ് പബ്ലിക് ലൈബ്രറിയിൽ നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ വായനോത്സവം ഉദ്ഘാടനം ചെയ്തു. എൻ.എസ് പബ്ലിക് ലൈബ്രറി സെക്രട്ടറി കൊട്ടിയം രാജേന്ദ്രനും ബേസിൽ ജോസഫും ക്വിസ് മാസ്റ്റർമാരായി. വായനോത്സവത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും വനിതകൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രത്യേകം സർട്ടിഫിക്കറ്റുകളും കാഷ് അവാർഡും നൽകി. ലൈബ്രറി ഭരണസമിതിയംഗം വിലാസിനിയമ്മ ചടങ്ങിൽ അദ്ധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ.ഷൺമുഖദാസ്, ശോഭ ആനി​, ശ്രീകുമാരി അമ്മ എന്നിവർ സംസാരി​ച്ചു. എൻ.എസ് സഹകരണ ആശുപത്രി അസിസ്റ്റന്റ് പി.ആർ.ഒ ജി​.ആർ. അനൂപ് കുമാർ സ്വാഗതവും റിട്ട. ഡെപ്യൂട്ടി കളക്ടർ ശശിധരൻപിള്ള നന്ദി​യും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL