SignIn
Kerala Kaumudi Online
Friday, 23 October 2026 12.30 AM IST

കൊല്ലം തേനി ദേശീയപാത പ്ലാനിൽ മാറ്റം വരുത്തണം

കൊല്ലം: കൊല്ലം- തേനി ദേശീയപാത പെരിനാട് റെയിൽവേ മേൽപ്പാലത്തിൽ നിന്നു തുടങ്ങി ശിങ്കാരപ്പള്ളി, മൺറോത്തുരുത്ത് വഴി ഭരണിക്കാവിൽ എത്തിച്ചേരുന്ന തരത്തിൽ അലൈൻമെന്റിൽ വ്യത്യാസം വരുത്തണമെന്ന് ഉമ്മൻചാണ്ടി സാംസ്കാരിക സമിതി ആവശ്യപ്പെട്ടു. ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ദേശീയപാത ഇപ്രകാരം കടന്നുപോയാൽ ഭരണിക്കാവിൽ എത്തിച്ചേരാൻ കുണ്ടറ വഴി പോകുന്നതിനേക്കാൾ എട്ട് കിലോമീറ്റർ ലാഭിക്കുവാൻ കഴിയും. മൺറോത്തുരുത്തിലെ ടൂറിസം രംഗത്ത് വളരെയധികം പുരോഗമനം ഉണ്ടാവുമെന്നും സമിതി ഭാരവാഹികൾ പറഞ്ഞു. യോഗത്തിൽ പ്രസിഡന്റ് എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ് സേതുനാഥ്, എ. അനീഷ് കുമാർ, സാമുവൽ ജേക്കബ്, സുധീർ, അനിൽകുമാർ, ശ്രീജ വിനോദ്, ശ്രീജ അജി, അഖിൽ ചന്ദ്രൻ, അശോകൻ, സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL