
ഓച്ചിറ: ക്ലാപ്പന ഷണ്മുഖവിലാസം സ്കൂളിൽ നടന്ന സംസ്ഥാന ജൂനിയർ ഖോ ഖോ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ പാലക്കാട് ജില്ലാ ടീം ഒന്നാം സ്ഥാനം നേടി. 14 ജില്ലകളിൽ നിന്നായി 28 ടീമുകളാണ് പങ്കെടുത്തത്. ഇരു വിഭാഗത്തിലും തിരുവനന്തപുരമാണ് രണ്ടാം സ്ഥാനം നേടിയത്.
സ്കൂൾ മാനേജർ എസ്.ജയചന്ദ്രൻ പതാക ഉയർത്തി. ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.മിനിമോൾ അദ്ധ്യക്ഷയായി. സി.ആർ.മഹേഷ് എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ. സുരേഷ് കുമാർ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. മാനേജർ ജയചന്ദ്രൻ അദ്ധ്യക്ഷനായി. മുംബയ് താനെ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ബിജുകുമാർ വിജയികൾക്ക് സമ്മാനം നൽകി. ഖോ ഖോ ഫെഡറേഷൻ ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ജി.വിദ്യാധരൻ പിള്ള, സംസ്ഥാന പ്രസിഡന്റ് കെ.എസ്.ബാലഗോപാൽ, ജില്ലാ പ്രസിഡന്റ് ലാലു, ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ, അസോ. ഭാരവാഹികളായ ശിവ ശിശുപാലൻ, രമാകാന്ത് റാം കൃഷ്ണ, വിനു, സി.ആർ.ജയചന്ദ്രൻ, കമ്മിറ്റി പ്രസിഡന്റ് ഷിബു, ഹെഡ്മാസ്റ്റർ സജീവ് കുമാർ, പ്രിൻസിപ്പൽ ഷീജ, സത്യദേവൻ, രാജൻ, ചന്ദ്രബോസ്, മോനിഷ് കുമാർ, അശോകൻ, രാജേഷ് വേണുനാഥൻ, അനിൽകുമാർ, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |