കുളത്തൂപ്പുഴ: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതൃസഹോദരൻ അറസ്റ്റിൽ. കുളത്തൂപ്പുഴ സ്വദേശിയായ പ്രതിയെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയലിൽ പ്രതി കുറ്റം സമ്മതിച്ചു.
പൊലീസ് പറയുന്നത്: കുട്ടിയും മാതാപിതാക്കളും കുളത്തൂപ്പുഴയിലെ ഒരു നഗറിലാണ് (കോളനി) താമസിച്ചിരുന്നത്. ആറ് മാസം മുമ്പ് മുതലാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്തും വീട്ടിലില്ലാത്ത സമയത്തുമായിരുന്നു പീഡനം. ആദ്യ പീഡനത്തെ തുടർന്ന് പെൺകുട്ടി ശാരീരികാവശത പ്രകടിപ്പിച്ചെങ്കിലും മാതാപിതാക്കൾ കാര്യമാക്കിയില്ല.
അടുത്തിടെ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ മാതാപിതാക്കൾ ആശാവർക്കറെ വിവരം അറിയിച്ചു. ആശ വർക്കർ കുട്ടിയുമായി സംസാരിച്ചപ്പോഴാണ് സൂചന ലഭിച്ചത്. തുടർന്ന് വാർഡ് മെമ്പറെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരം അറിയിച്ചു.
ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസലിംഗിലാണ് അച്ഛന്റെ സഹോദരൻ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന വിവരം കുട്ടി പറഞ്ഞത്.
മൊഴിയുടെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ പൊലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |