കൊല്ലം: അപകടങ്ങൾ പതിവായ സാഹചര്യത്തിൽ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കളക്ടർ എൻ. ദേവിദാസ് പറഞ്ഞു. കൊട്ടിയം പൗരവേദിയും എക്സൈസ് വകുപ്പും (വിമുക്തി) സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ സമാപന യോഗം കൊട്ടിയം എസ്.എൻ പോളിടെക്നിക് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോളേജ് പ്രിൻസിപ്പൽ വി. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വൈ. ഷിബു മുഖ്യപ്രഭാഷണം നടത്തി. കൊട്ടിയം പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ. അജിത്കുമാർ, സെക്രട്ടറി സാജൻ കവറാട്ടിൽ, ട്രഷറർ ജോൺ മോത്ത, കോളേജ് വിമുക്തി ക്ലബ് കോ- ഓർഡിനേറ്റർ സി. ശബരി ഗിരീഷ് എന്നിവർ സംസാരിച്ചു. ചാത്തന്നൂർ എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ വിഷ്ണുരാജ്, മെന്റലിസ്റ്റും ലോക റെക്കാഡ് ജേതാവുമായ ഡോ. രാജേഷ് മഹേശ്വർ എന്നിവർ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |