
കൊല്ലം: പൊലീസ് ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്കും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി ജില്ലാ ഓഫീസിലേക്കും ഇരവിപുരം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ കമ്പ്യൂട്ടർ ഉപകരണങ്ങളുടെ പ്രവർത്തന ഉദ്ഘാടനം എം.നൗഷാദ് എം.എൽ.എ നിർവഹിച്ചു.
സിറ്റി പൊലീസ് കമ്മിഷണർ ചൈത്ര തെരേസ ജോൺ മുഖ്യാതിഥിയായി. പൊലീസ് ട്രെയിനിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ എസ്.പി.സിയിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകരും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. അഡീഷണൽ എസ്.പി എൻ.ജീജി അദ്ധ്യക്ഷനായി. എസ്.പി.സി അസി. ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ബി.രാജേഷ് സ്വാഗതം പറഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എ.പ്രദീപ്കുമാർ, ജില്ലാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി ജിജു.സി.നായർ, പൊലീസ് അസോസിയേഷൻ പ്രസിഡന്റ് എൽ.വിജയൻ, എസ്.ഷഹീർ എന്നിവർ സംസാരിച്ചു. പ്രശാന്ത് കൃഷ്ണൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |