SignIn
Kerala Kaumudi Online
Friday, 23 October 2026 5.25 AM IST

ജില്ലാ ആശുപത്രി ഹൈടെക്ക് സമുച്ചയം: 10 നില വാർഡ് ടവറിന് ഉടൻ പൈലിംഗ്

poiling
പൈലിംഗ്

കൊല്ലം: ജില്ലാ ആശുപത്രിയിൽ ഹൈടെക് സമുച്ചയത്തിന്റെ ഭാഗമായുള്ള പത്ത് നില വാർഡ് ടവറിന്റെ പൈലിംഗ് രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. പൈലിംഗിനുള്ള ഫൗണ്ടേഷൻ രൂപരേഖയ്ക്ക് കഴിഞ്ഞ ദിവസം കിഫ്ബി അംഗീകാരം നൽകി. ഇതിന് പുറമേ വാർഡ് ടവർ നിർമ്മിക്കുന്നിടത്ത് സ്ഥിതി ചെയ്യുന്ന മോർച്ചറി കെട്ടിടം പൊളിച്ചുനീക്കി തുടങ്ങി.

മോർച്ചറി പൂർണമായും പൊളിച്ചുനീക്കുന്നതിന് പുറമേ വാഹനങ്ങൾക്ക് കടന്നുവരാൻ ധന്വന്തരി കേന്ദ്രവും പൊളിക്കേണ്ടതുണ്ട്. വർഷങ്ങൾക്ക് മുമ്പ് നടത്തിയ മണ്ണ് പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ ഫൗണ്ടേഷന്റെ രൂപരേഖ തയ്യാറാക്കിയത്. എന്നാൽ കിഫ്ബിയുടെ നിർദ്ദേശപ്രകാരം നിർമ്മാണം തുടങ്ങുന്നതിന് മുന്നോടിയായി കെട്ടിടത്തിന്റെ ഭാരത്തിന് ആനുപാതികമായി പൈലിന്റെ ആഴം നിശ്ചയിക്കാൻ പൈൽ ലോഡ് ടെസ്റ്റും പ്ലേറ്റ് ലോഡ് ടെസ്റ്റും നടത്തിയിരുന്നു. ഈ പരിശോധനകൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുതിയ ഫൗണ്ടേഷൻ രൂപകൽപ്പനയ്ക്ക് കിഫ്ബിയുടെ അംഗീകാരം വൈകിയതാണ് നിർമ്മാണം സ്തംഭിപ്പിച്ചത്.

ഇതിനിടയിൽ തന്നെ നേരത്തെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് വാർഡ് സ്ഥിതി ചെയ്തിരുന്നിടത്ത് ഡയഗനോസ്റ്റിക് ബ്ലോക്കിന്റെ നിർമ്മാണം തുടങ്ങും. ആർ.എം.ഒ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്തിരുന്നിടത്ത് ഏറ്റവും ഒടുവിൽ യൂട്ടിലിറ്റി ബ്ലോക്ക് നിർമ്മിക്കും. കെ.എസ്.ഇ.ബിയാണ് പദ്ധതിയുടെ നിർവഹണ ഏജൻസി.

ഘട്ടംഘട്ടമായി നിർമ്മാണം

 ആദ്യം പത്ത് നില വാർഡ് ടവർ

 രണ്ടാമത് എട്ട് നിലകളുള്ള ഡയഗ്നോസ്റ്റിക് ബ്ലോക്ക്

 മൂന്നാമത് മൂന്ന് നില യൂട്ടിലിറ്റി ബ്ലോക്ക്

ആകെ പൈലുകൾ - 158

എസ്റ്റിമേറ്ര് തുക ₹ 142 കോടി

കെട്ടിടനിർമ്മാണ കരാർ ₹ 132 കോടി

ഒരുവർഷത്തിനുള്ളിൽ വാർഡ് ടവർ പൂർണമായും പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.

നിർവഹണ ഏജൻസി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL