SignIn
Kerala Kaumudi Online
Friday, 23 October 2026 5.25 AM IST

വിജ്ഞാനദീപം സംസ്ഥാന സംഗമവും സ്‌കോളർഷിപ്പ് വിതരണവും 

pc
വിജ്ഞാനദീപം സംസ്ഥാന സംഗമവും സ്‌കോളർഷിപ്പ് വിതരണവും ടി.കെ.എം കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കാഴ്ച പരിമിതരുടെ വായന കൂട്ടായ്മയായ വിജ്ഞാനദീപം സംസ്ഥാന സംഗമവും സ്‌കോളർഷിപ്പ് വിതരണവും ടി.കെ.എം കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാഴ്ച പരിമിതരുടെ വൈജ്ഞാനിക പ്രവർത്തനങ്ങൾക്ക് വേണ്ട പ്രോത്സാഹനം സർക്കാർ തലത്തിൽ നൽകണമെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ് അദ്ധ്യക്ഷയായി.

നോവലിസ്റ്റ് അഖിൽ.പി.ധർമ്മജൻ വായനോത്സവ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. കാഴ്ച പരിമിതരായ വിദ്യാർത്ഥികൾക്കുള്ള പുണ്യം ലിറ്റിൽ സ്‌കോളർഷിപ്പ് ടി.കെ.എം കോളേജ് ട്രസ്റ്റ് ട്രഷറർ ജലാലുദ്ദീൻ മുസ്ലിയാർ നിർവഹിച്ചു.
ഓഡിയോ പാഠപുസ്തകങ്ങളുടെ പ്രകാശനം എഴുത്തുകാരി ഡോ. നിത്യ.പി.വിശ്വം നിർവഹിച്ചു. പുണ്യം- വിജ്ഞാന ദീപം സ്‌കോളർഷിപ്പ് 2025ന്റെ പ്രഖ്യാപനം അമേരിക്കൻ മലയാളി വനിത കൂട്ടായ്മയായ പുണ്യം ചാരിറ്റബിൾ ഓർഗനൈസേഷൻ സ്ഥാപക രാജി മേനോൻ നിർവഹിച്ചു. മികച്ച ഡോക്ടറുടെ കെ.ജി.പി.എസ് സംസ്ഥാന അവാർഡ് ജേതാവ് ഡോ. ജയകുമാറിനെ ചടങ്ങിൽ ആദരിച്ചു. കെ.എൻ.യശോധരൻ, ഡോ. സുൽഫിയ സമദ്, ഷാവി മനോജ്, ലാൽജികുമാർ, മുഹമ്മദ് റോഷൻ, ദീപ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL