SignIn
Kerala Kaumudi Online
Friday, 23 October 2026 5.25 AM IST

സൗജന്യ സേവനങ്ങളുമായി നഗരസഭ

കരുനാഗപ്പള്ളി : കിടപ്പുരോഗികൾക്കും നിർദ്ധന കുടുംബങ്ങൾക്കും സൗജന്യ സേവനങ്ങളുമായി കരുനാഗപ്പള്ളി നഗരസഭ. പാലിയേറ്റീവ് രോഗികൾക്ക് ഇനി മുതൽ നഗരസഭയുടെ ആംബുലൻസിന്റെ സൗജന്യ സേവനം ലഭിക്കും. ഇന്ത്യൻ ബാങ്ക് സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തി നഗരസഭയ്ക്ക് വാങ്ങി നൽകിയ ആംബുലൻസാണ് സൗജന്യ സേവനം നൽകുന്നത്. കൂടാതെ നഗരസഭയുടെ അധീനതയിലുള്ള ആധുനിക ശ്മശാനത്തിൽ ബി.പി.എൽ കുടുംബങ്ങൾക്ക് സംസ്കാര ചടങ്ങുകൾ പൂർണമായും സൗജന്യമായി നടത്തും. നിലവിൽ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾക്ക് 4000 രൂപയാണ് ഫീസായി ഈടാക്കുന്നത്. സമൂഹത്തിലെ ഏറ്റവും ദുർബലരും നിർദ്ധനവുമായ ജന വിഭാഗങ്ങൾക്ക് കൂടുതൽ സേവനങ്ങൾ എത്തിക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്ന് ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL