
കൊല്ലം: കൊല്ലത്ത് റിമോട്ട്ലി ഓപ്പറേറ്റഡ് വെസൽ (ആർ.ഒ.വി) നിർമ്മാണം ആരംഭിക്കാനുള്ള പദ്ധതി രേഖ സ്വകാര്യ ഏജൻസി കേരള മാരിടൈം ബോർഡിന് സമർപ്പിച്ചു. നിർമ്മാണത്തിന് പുറമേ ആർ.ഒ.വികളുടെ ഉപയോഗം സംബന്ധിച്ച പരിശീലന കേന്ദ്രവും സ്വകാര്യ ഏജൻസിയായ ഹൈ ക്യാപ്പിറ്റൽ സൊലൂഷൻസ് ലക്ഷ്യമിടുന്നുണ്ട്.
നിലവിൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ആർ.ഒ.വികളാണ് രാജ്യത്ത് കൂടുതലായും ഉപയോഗിക്കുന്നത്. ഇവിടെയുള്ള കമ്പനികൾ നിർമ്മിക്കുന്നതിന് പുറമേ വിദേശരാജ്യങ്ങളിൽ നിന്നും സെൻസറുകളും സോണറുകളുമടക്കം ആദ്യഘട്ടത്തിൽ ഇറക്കുമതി ചെയ്ത് കൂട്ടിയോജിപ്പിക്കുന്ന കേന്ദ്രമായിട്ടാകും ആരംഭം. പിന്നീട് യന്ത്രഭാഗങ്ങളുടെ നിർമ്മാണവും ആരംഭിക്കും. വലിയളവിലുള്ള നിർമ്മാണത്തിന് പകരം ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് ഓരോ വെസൽ വീതമാകും നിർമ്മിക്കുക.
കേരള മാരിടൈം ബോർഡിന്റെ നിയന്ത്രണത്തിൽ നീണ്ടകരയിലുള്ള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രീകരിച്ച് യൂണിറ്റ് തുടങ്ങാനുള്ള പദ്ധതിരേഖയാണ് സമർപ്പിച്ചിരിക്കുന്നത്. ഇവിടം കേന്ദ്രീകരിച്ച് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾക്ക് ആർ.ഒ.വി നിർമ്മാണം, മറൈൻ അലാറം എന്നിവയിൽ പരിശീലനം നൽകാനും ആലോചനയുണ്ട്.
എന്താണ് ആർ.ഒ.വി
100 മുതൽ 5000 കിലോ വരെ ഭാരം
യാനങ്ങളിലിരുന്ന് നിയന്ത്രിക്കാം
3000 കിലോമീറ്റർ ആഴത്തിൽ സഞ്ചരിക്കും
കാമറകളും സോണറുകളും സെൻസറുകളും
റോബോട്ടുകളെ പോലെ ചലിക്കുന്ന ഭാഗങ്ങൾ
ഉപയോഗം
കപ്പലുകളുടെ അട്ടിത്തട്ട് പരിശോധിക്കാം
കടലിന്റെ അടിത്തട്ട് സംബന്ധിച്ച് പഠനം
കേബിളുകളും പൈപ്പ് ലൈനും സ്ഥാപിക്കാം
കടലിൽ മൃതദേഹങ്ങൾ തെരയാം
പ്രതിരോധ രംഗത്ത് അടക്കം പ്രയോജനപ്പെടുത്താൻ കഴിയുന്ന റിമോട്ട്ലി ഓപ്പറേറ്റഡ് വെസലുകളുടെ നിർമ്മാണമാണ് ലക്ഷ്യമിടുന്നത്. എൻജിനിയറിംഗ് കോളേജുകളുമായി സഹകരിച്ച് ഈ രംഗത്തെ പരിശീലനവും ആലോചനയിലുണ്ട്.
ഹൈ ക്യാപ്പിറ്റൽ സൊലൂഷൻസ് സി.ഇ.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |