SignIn
Kerala Kaumudi Online
Friday, 23 October 2026 4.45 PM IST

ആളൊഴിഞ്ഞ വീട്ടിൽ നാടൻതോക്ക്: ഐ.ബി അന്വേഷണം തുടങ്ങി

 തൊട്ടടുത്തുള്ള വനത്തിൽ നേരത്തെ തീവ്രവാദ ക്യാമ്പ്
 12 മീറ്റർ അകലെ നിന്ന് പാക് വെടിയുണ്ടകൾ കണ്ടെടുത്തിരുന്നു

 പ്രദേശത്ത് മൃഗവേട്ട സംഘങ്ങൾ സജീവം

കുളത്തൂപ്പുഴ: ചോഴിയക്കോട്ട് വനമേഖലയോട് ചേർന്നുള്ള വീട്ടിൽ നിന്ന് നാടൻ തോക്ക് കണ്ടെത്തിയ സംഭവത്തിൽ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം തുടങ്ങി. തൊട്ടടുത്തുള്ള വനമേഖലയിൽ വർഷങ്ങൾക്ക് മുമ്പ് തീവ്രവാദ സംഘടനയുടെ ക്യാമ്പ് നടന്നിട്ടുള്ള സാഹചര്യത്തിലാണ് ഗൗരവത്തിലുള്ള അന്വേഷണം.

കേരള അതിർത്തിയിലുള്ള പരിശോധനകൾ മറികടന്ന് വനത്തിനുള്ളിലൂടെ ചോഴിക്കോടുള്ള ഓയിൽപ്പാമിന്റെ എണ്ണപ്പനത്തോട്ടത്തിലേക്ക് എത്താം. നേരത്തെ തീവ്രവാദ ക്യാമ്പ് സംഘടിപ്പിച്ചതും തമിഴ്നാട്ടിൽ നിന്ന് വനത്തിലൂടെ നുഴഞ്ഞുകയറിയാണ്. വനം വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം തൊട്ടുചേർന്നുള്ള ഉൾവനത്തിലും പ്രത്യേക പരിശോധന ആരംഭിച്ചു.

മൃഗവേട്ട സംഘങ്ങൾ

രാത്രിയിൽ ഉൾവനത്തിലേക്ക് കടന്ന് കാട്ടുപന്നി അടക്കമുള്ള മൃഗങ്ങളെ വേട്ടയാടുന്ന സംഘങ്ങൾ പ്രദേശത്ത് രഹസ്യമായി പ്രവർത്തിക്കുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

എങ്ങുമെത്താതെ പാക് വെടിയുണ്ട അന്വേഷണം

ഇപ്പോൾ വെടിയുണ്ട കണ്ടെടുത്ത സ്ഥലത്ത് നിന്ന് 13 കിലോമീറ്റർ അകലെയുള്ള കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപത്ത് നിന്ന് 2020 ഫെബ്രുവരിയിൽ പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെടുത്തിരുന്നു. അന്വേഷണം എ.ടി.എസ് ഏറ്റെടുത്തെങ്കിലും യാതൊരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല.

തിരുവനന്തപുരം- ചെങ്കോട്ട അന്തർസംസ്ഥാന പാതയോരത്ത് മുപ്പതടി പാലത്തിന് സമീപം ഹൈവേ നിർമ്മാണത്തിനായി എടുത്തിട്ട മണ്ണിന് മുകളിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.

മാലപോലെ കവറിൽ നിറച്ച 12 തിരകളും കവറിൽ നിന്ന് വേർപെട്ട നിലയിൽ രണ്ട് തിരയുമാണ് കണ്ടെടുത്തത്. ഈ വെടിയുണ്ടകൾ പാകിസ്ഥാനിലെ ഓർഡനൻസ് ഫാക്ടറിയിൽ നിർമ്മിച്ചതാണെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. കണ്ടെത്തിയ ദിവസത്തിന് ഒരു മാസം മുമ്പുള്ള മലയാളം പത്രത്തിലാണ് വെടിയുണ്ടകൾ പൊതിഞ്ഞിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL