SignIn
Kerala Kaumudi Online
Friday, 23 October 2026 1.53 PM IST

ശിശുദിനത്തിൽ കുട്ടികളോട് സംവദിച്ച്   കരുനാഗപ്പള്ളി പൊലീസ്

police
ശിശുദിനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ക്ലാസിൽ നിന്ന്

കൊല്ലം: ശിശുദിനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്‌കൂളുകളിലായി കുട്ടികൾക്കായി സാമൂഹിക, മാനസിക, ശാരീരിക വിജ്ഞാന പ്രദമായ വിഷയങ്ങളെക്കുറിച്ച് കരുനാഗപ്പള്ളി പൊലീസിന്റെ നേതൃത്വത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു.

കരുനാഗപ്പള്ളി ടൗൺ യു.പി സ്‌കൂളിൽ എസ്.ഐ വേണുഗോപാൽ, കരുനാഗപ്പള്ളി ടൗൺ എൽ.പി സ്‌കൂളിൽ ഡോ. പാർവതി, കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സൈബർ സെൽ എ.എസ്.ഐ അരുൺ, ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കൗൺസിലിസ്റ്റ് ധന്യ സുധീഷ്, കരുനാഗപ്പള്ളി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.സി.പി.ഒ രാജീവ്കുമാർ , കുലശേഖരപുരം കളരി വാതുക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സൈബർ സെല്ലിലെ എ.എസ്.ഐ അരുൺ എന്നിവർ ക്ലാസുകൾ നയിച്ചു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു, എസ്.ഐ മാരായ ഷമീർ, കണ്ണൻ, കുരുവിള, എസ്.സി.പി.ഒ ഹാഷിം, സി.പി.ഒ മാരായ കൃഷ്ണകുമാർ, സജീർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL