SignIn
Kerala Kaumudi Online
Friday, 23 October 2026 8.43 AM IST

ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10ന്

കൊല്ലം: ജില്ലയിലെ വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്തിലെ നടുവിലക്കര, കുന്നത്തൂരിലെ തെറ്റിമുറി, ഏരൂർ പഞ്ചായത്തിലെ ആലഞ്ചേരി, തേവലക്കരയിലെ കോയിവിള തെക്ക്, തേവലക്കര ഗ്രാമപഞ്ചായത്തിലെ പാലക്കൽ വടക്ക്, ചടയമംഗലം ഗ്രാമപഞ്ചായത്തിലെ പൂങ്കോട് എന്നീ വാർഡുകളിൽ ഡി​സം​ബർ 10ന് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.
നാ​മ​നിർ​ദേ​ശ പ​ത്രി​ക 22 വ​രെ സ​മർ​പ്പി​ക്കാം. സൂ​ക്ഷ്​മ​പ​രി​ശോ​ധ​ന 23ന്. പ​ത്രി​ക 25 വ​രെ പിൻ​വ​ലി​ക്കാം. വോ​ട്ടെ​ണ്ണൽ ഡി​സം​ബർ 11ന്. തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളിൽ മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വിൽ വ​ന്നു. മു​നി​സി​പ്പാ​ലി​റ്റി​ക​ളിൽ അ​താ​ത് വാർ​ഡു​ക​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളിൽ മു​ഴു​വൻ പ്ര​ദേ​ശ​ത്തും പെ​രു​മാ​റ്റ​ച്ച​ട്ടം ബാ​ധ​ക​മാ​ണ്.
ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള അ​ന്തി​മ വോ​ട്ടർ​പ​ട്ടി​ക ഒ​ക്ടോ​ബർ 19ന് പ്ര​സി​ദ്ധീ​ക​രി​ച്ചു. www.sec.kerala.gov.in എന്ന വെബ് സൈറ്റിലും അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും വോ​ട്ടർ​പ​ട്ടി​ക ല​ഭ്യ​മാ​ണ്. തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗം 19ന് വൈ​കി​ട്ട് 4ന് ക​ള​ക്ട​റു​ടെ ചേംബറിൽ ചേ​രും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL