SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 AM IST

ഗുണ്ടകൾക്കെതി​രെ നടപടി​ വേണം

ചാത്തന്നൂർ: ഗുണ്ട ആക്രമണങ്ങൾക്കെതി​രെ പൊലീസ് കർശന നടപടി​ സ്വീകരി​ക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചാത്തന്നൂർ യൂണിറ്റ് പ്രസിഡന്റ് എം. ശശിധരൻ, ജനറൽ സെക്രട്ടറി ഹരി അമ്മൂസ് എന്നിവർ ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളിൽ 4 വ്യാപാരസ്ഥാപനങ്ങളിൽ ഗുണ്ട ആക്രമണമുണ്ടായി​. പി​രിവ് നൽകാത്തതിന്റെ പേരിൽ, തമിഴ്നാട് സ്വദേശികളായ ദമ്പതിമാരെ ഗുണ്ടകൾ ആക്രമിച്ചിരുന്നു. ഇവരെ പേടിച്ചു പരാതി നൽകാൻ പോലും കഴിയുന്നില്ല. ചാത്തന്നൂർ പെട്രോൾ പമ്പിൽനിന്നു ഇന്ധനം നിറച്ചതിന്റെ മുഴുവൻ പണം നൽകാൻ ആവശ്യപ്പെട്ടതിന്റെ പേരിൽ പമ്പിലെ ജീവനക്കാരെയും ഇന്ധനം നിറയ്ക്കാൻ എത്തിയ വാഹന ഉടമകളെയും ആക്രമിച്ചതും കഴി​ഞ്ഞ ദി​വസമാണ്. പൊലീസ് ശക്തമായ ഇടപെടൽ ഇരുവരും പ്രസ്താവനയി​ൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL