SignIn
Kerala Kaumudi Online
Friday, 23 October 2026 8.43 AM IST

റേഷൻ കാർഡിലെ തെറ്റ് തിരുത്താൻ തെളിമ പദ്ധതി

കൊ​ല്ലം: റേ​ഷൻ കാർ​ഡി​ലെ തെ​റ്റുതി​രു​ത്താൻ തെ​ളി​മ പ​ദ്ധ​തി പ്ര​കാ​രം ഡി​സം​ബർ 15വ​രെ അ​വ​സ​രം. റേ​ഷൻ കാർ​ഡ് അം​ഗ​ങ്ങ​ളു​ടെ പേ​രി​ലും ഇനീ​ഷ്യ​ലി​ലും മേൽ​വി​ലാ​സ​ത്തി​ലും കാർ​ഡു​ട​മ​യു​മാ​യി​ട്ടു​ള്ള ബ​ന്ധ​ത്തി​ലും അം​ഗ​ങ്ങ​ളു​ടെ തൊ​ഴിൽ, എൽ.പി.ജി വി​വ​ര​ങ്ങ​ളി​ലും തെ​റ്റു​കൾ ഉ​ണ്ടെ​ങ്കിൽ തി​രു​ത്താൻ അ​വ​സ​ര​മു​ണ്ടാ​കും.

അ​ന​ധി​കൃ​ത​മാ​യി മുൻ​ഗ​ണ​നാ കാർ​ഡു​കൾ കൈ​വ​ശം വ​യ്​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങൾ അ​റി​യി​ക്കാ​നും റേ​ഷൻ ഡി​പ്പോ​ക​ളി​ലെ ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം, ലൈ​സൻ​സി/ സെ​യിൽ​സ്​മാൻ എ​ന്നി​വ​രു​ടെ പെ​രു​മാ​റ്റ​ങ്ങ​ളെ സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ളും റേ​ഷൻ ഡി​പ്പോ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളും നിർ​ദ്ദേ​ശ​ങ്ങ​ളും പ​രാ​തി​യിൽ ഉൾ​പ്പെ​ടു​ത്താം. റേ​ഷൻ കാർ​ഡു​ക​ളിൽ രേ​ഖ​പ്പെ​ടു​ത്തി​യ വ​രു​മാ​നം, വീ​ടി​ന്റെ വി​സ്​തീർ​ണം, വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​രം എ​ന്നി​വ​യിൽ മാ​റ്റം വ​രു​ത്താ​നു​ള്ള അ​പേ​ക്ഷ​കൾ ഈ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്വീ​ക​രി​ക്കി​ല്ല. ഇ​പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ​കൾ ആ​വ​ശ്യ​മാ​യ രേ​ഖ​കൾ സ​ഹി​തം അ​ക്ഷ​യ സെന്റ​റു​കൾ/സി​റ്റി​സൺ ലോ​ഗിൻ മു​ഖേ​ന ഓൺ​ലൈ​നാ​യി മാ​ത്ര​മേ സ്വീ​ക​രി​ക്കൂ. ഇ​.കെ.വൈ.സി നി​ര​സി​ക്ക​പ്പെ​ട്ട​വ​രു​ടെ പേ​രു​കൾ തി​രു​ത്തു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളും സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​കൾ താ​ലൂ​ക്കു​ക​ളി​ലെ എ​ല്ലാ റേ​ഷൻ ക​ട​ക​ളി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള ഡ്രോ​പ് ബോ​ക്‌​സിൽ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സർ എ​സ്.ഒ.ബി​ന്ദു അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL