SignIn
Kerala Kaumudi Online
Friday, 23 October 2026 10.05 AM IST

മ​ന്ത്രി ഇ​ട​പെ​ട്ടു; ലം​ബോ​ധ​രൻ ഇ​നി ഗാ​ന്ധി​ഭ​വ​നിൽ

1

പ​ത്ത​നാ​പു​രം: ഉ​റ്റ​വ​രും ഉ​ട​യ​വ​രും ഉ​ണ്ടാ​യി​ട്ടും ആ​രോ​രു​മി​ല്ലാ​തെ വീ​ട്ടിൽ അ​വ​ശ​നി​ല​യിൽ ക​ഴി​ഞ്ഞി​രു​ന്ന വൃദ്ധനെ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വൻ ഏ​റ്റെ​ടു​ത്തു. അ​ഞ്ചൽ ത​ഴ​മേൽ പു​ത്തൻ​വി​ള വീ​ട്ടിൽ ലം​ബോ​ധ​രൻ പി​ള്ളയ്ക്കാണ് (66) മ​ന്ത്രി ജെ.ചി​ഞ്ചു​റാ​ണി​യു​ടെ ഇ​ട​പെ​ട​ലി​നെ​ തു​ടർ​ന്ന് ഗാ​ന്ധി​ഭ​വൻ അ​ഭ​യ​മാ​യ​ത്.
ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങൾ മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് ലം​ബോ​ധ​രൻ​പി​ള്ള ചെ​റു​പ്പ​ത്തിൽ മം​ഗ​ലാ​പു​ര​ത്തേ​ക്ക് വ​ണ്ടി​ക​യ​റി​യ​ത്. ലം​ബോ​ധ​രൻ അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്ന പ​ണ​മു​പ​യോ​ഗി​ച്ചാ​ണ് കു​ടും​ബ​ചെല​വു​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​ടെ വി​വാ​ഹ​വു​മൊ​ക്കെ ന​ട​ത്തി​യ​ത്. പി​ന്നീ​ടാ​യി​രു​ന്നു ലം​ബോ​ധ​ര​ന്റെ വി​വാ​ഹം. വൈ​കാ​തെ ഒ​രു മ​ക​നും ജ​നി​ച്ചു. ഇ​തി​നി​ടെ ക​ണ്ണു​ക​ളി​ലേ​യ്​ക്കു​ള്ള ര​ക്ത​സ​മ്മർ​ദ്ദം രൂ​ക്ഷ​മാ​യി കാ​ഴ്​ച ന​ഷ്ട​മാ​യി​ത്തു​ട​ങ്ങി. എ​ങ്കി​ലും അ​ദ്ദേ​ഹം ത​ളർ​ന്നി​ല്ല. മ​ക​ന് ക​ളി​പ്പാ​ട്ട​ങ്ങൾ വാ​ങ്ങി നാ​ട്ടി​ലേ​ക്ക് വ​രാ​നി​രി​ക്കെ​യാ​ണ് മ​ക​നെ​യും കൊ​ണ്ട് ഭാ​ര്യ വീ​ടി​ന്റെ പ​ടി​യി​റ​ങ്ങി​യ​ത്.

ലം​ബോ​ധ​രൻ ഭാ​ര്യ​വീ​ട്ടി​ലേ​ക്ക് ചെ​ന്നെ​ങ്കി​ലും തി​രി​കെ​വ​രാൻ ഭാ​ര്യ കൂ​ട്ടാ​ക്കി​യി​ല്ല. തി​രി​കെ മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​യെ​ങ്കി​ലും ജോ​ലി​ക്കി​ട​യിൽ കു​ഴ​ഞ്ഞു​വീ​ണ് ദീർ​ഘ​നാൾ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​രി​കെ നാ​ട്ടി​ലെ​ത്തി​യ​പ്പോൾ കാ​ഴ്​ച പൂർ​ണ​മാ​യും ന​ഷ്ട​മാ​യി​രു​ന്നു. പ​രി​ച​രി​ക്കാ​നോ സം​ര​ക്ഷി​ക്കാ​നോ ആ​രു​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യ വൃദ്ധന്റെ ദ​യ​നീ​യാ​വ​സ്ഥ ഇ​ട്ടി​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ബി.എസ്.ബീ​ന​യും ക​ട​യ്​ക്കൽ പൊ​ലീ​സും മ​ന്ത്രി ജെ.ചി​ഞ്ചു​റാ​ണി​യു​ടെ ശ്ര​ദ്ധ​യിൽ​പ്പെ​ടു​ത്തി. തു​ടർ​ന്ന് മ​ന്ത്രി​യു​ടെ സാ​ന്നി​ദ്ധ്യ​ത്തിൽ ഗാ​ന്ധി​ഭ​വൻ പ്ര​തി​നി​ധി അ​നിൽ ആ​ഴാ​വീ​ടി​ന്റെ നേ​തൃ​ത്വ​ത്തിൽ ലം​ബോ​ധ​ര​നെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സു​ധിൻ ക​ട​യ്​ക്കൽ, ക​ട​യ്​ക്കൽ എ​സ്.എ​ച്ച്.ഒ രാ​ജേ​ഷ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് ആ​വ​ശ്യ​മാ​യ ചി​കി​ത്സ​കൾ നൽ​കി തു​ടർ​കാ​ലം ഗാ​ന്ധി​ഭ​വ​നിൽ സം​ര​ക്ഷി​ക്കു​മെ​ന്ന് ഗാ​ന്ധി​ഭ​വൻ സെ​ക്ര​ട്ട​റി പു​ന​ലൂർ സോ​മ​രാ​ജൻ പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL