
കൊല്ലം: ചാത്തന്നൂർ ജംഗ്ഷനിലെ പെട്രോൾ പമ്പിൽ അതിക്രമം നടത്തിയ യുവാക്കൾ പിടിയിൽ. ചാത്തന്നൂർ എറം കുഴിവിള വീട്ടിൽ പ്രഹൻ (31), ഇയാളുടെ സഹോദരി ഭർത്താവ് ശ്യാം (34) എന്നിവരാണ് ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കാറിൽ പെട്രോൾ നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രഹനും പമ്പ് ജീവനക്കാരനും തമ്മിൽ തർക്കമുണ്ടാവുകയും ഇതിന് ശേഷം മടങ്ങിപ്പോയ പ്രഹൻ ശ്യാമിനെയും കൂട്ടി തിരികെയെത്തി പമ്പ് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെയും ആക്രമിച്ചു. പമ്പ് ജീവനക്കാരുടെ പരാതിയിൽ ചാത്തന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ചാത്തന്നൂർ സ്റ്റേഷൻ ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബിജു, രാജേഷ്, സീനിയർ സി.പി.ഒമാരായ സജി കുമാർ, പ്രശാന്ത്, സി.പി.ഒ രാജീവ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |