SignIn
Kerala Kaumudi Online
Friday, 23 October 2026 8.43 AM IST

ആദ്ധ്യാത്മിക ജ്ഞാനയജ്ഞം ഉദ്ഘാടനം

t
കൊല്ലൂർവിള ശ്രീഭരണിക്കാവ് ദേവീക്ഷേത്രത്തിലെ 40-ാമത് ആദ്ധ്യാത്മിക ജ്ഞാനയജ്ഞം തിരുവനന്തപുരം ഓംകാരാശ്രമം മഠാധിപതി സ്വാമി അദ്വൈതാനന്ദ പുരി ഉദ്ഘാടനം ചെയ്യുന്നു


കൊല്ലം: മാടൻനട കൊല്ലൂർവിള ശ്രീഭരണിക്കാവ് ദേവിക്ഷേത്രത്തിലെ മണ്ഡല മഹോത്സവവും 40-ാമത് ആദ്ധ്യാത്മിക ജ്ഞാനയജ്ഞവും തിരുവനന്തപുരം ഓംകാരാശ്രമം മഠാധിപതി സ്വാമി അദ്വൈതാനന്ദ പുരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമതി വൈസ് പ്രസിഡന്റ് എൻ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജ്ഞാനയജ്ഞസമതി കൺവീനർ ജി.ആർ. കൃഷ്ണകുമാർ, ക്ഷേത ഉപദേശക സമിതി ഭാരവാഹികളായ എസ്.ഹരീഷ്, എസ്. ജയചന്ദ്രൻ, മുണ്ടയ്ക്കൽ രാജശേഖരൻ, എൻ. ഗോപിനാഥൻ നായർ, ക്ഷേത്രം മേൽശാന്തി ഹരിക്കുട്ടൻ നമ്പൂതിരി, സി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഡിസംബർ 26 വരെ എല്ലാ ദിവസവും വൈകിട്ട് 6.45ന് വിവിധ ആദ്ധ്യാത്മിക സാമൂഹ്യ വിഷയങ്ങളെ ആധാരമാക്കി പ്രഭാഷണങ്ങൾ നടക്കും. തുടർന്ന് പ്രസാദ വിതരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL