SignIn
Kerala Kaumudi Online
Friday, 23 October 2026 7.27 AM IST

ഡി.ബി കോളേജിൽ ഇന്ന് മാദ്ധ്യമ സെമിനാർ

കൊല്ലം: കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് മാദ്ധ്യമ സെമിനാർ നടക്കും. കോളേജ് ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സി.പി.രാജശേഖരൻ മോഡറേറ്ററാകും.
ഇന്ത്യൻ മാദ്ധ്യമങ്ങൾ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് ജേക്കബ് ജോർജ് മുഖ്യപ്രഭാഷണം നടത്തും. മാദ്ധ്യമ പ്രവർത്തകരായ പി.എസ്.സുരേഷ്, ജി.കെ.സുരേഷ് ബാബു, പ്രസ് ക്ലബ് പ്രസിഡന്റ് ഡി.ജയകൃഷ്ണൻ, ജയൻ ഇടയ്ക്കാട് എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ.എസ്.കല്ലേലിഭാഗം, തുണ്ടിൽ നൗഷാദ്, ജി.ഗോപിനാഥ്, എസ്.അനിൽ, പി.ടി.ഗോപകുമാർ, ഡോ. രാധികാ നാഥ്, ഡോ. എസ്.ജയന്തി, വി.ആർ.അപർണ, പ്രൊഫ. ആർ.അരുൺകുമാർ, വി.എസ്.ലജിത്ത് എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL