SignIn
Kerala Kaumudi Online
Friday, 23 October 2026 6.43 PM IST

റീകണക്ടിംഗ് യൂത്ത് ക്യാമ്പയിൻ

d
തഴുത്തല നാഷണൽ പബ്ലിക് സ്കൂളിൽ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയും കൊട്ടിയം പൗരവേദിയും സംയുക്തമായി സംഘടിപ്പിച്ച റീകണക്ടിംഗ് യൂത്ത് ക്യാമ്പയിൻ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ ആർ. ജിഷ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ലീഗൽ സർവീസസ് അതോറിട്ടിയുടെ പ്രവർത്തനം ഊർജിതമായതോടെ മീഡിയേഷൻ വഴിയും മറ്റും കൂടുതൽ കേസുകൾ തീർപ്പാകുന്നുണ്ടെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജിയുമായ ആർ. ജിഷ പറഞ്ഞു. തഴുത്തല നാഷണൽ പബ്ലിക് സ്കൂളിൽ അതോറിട്ടിയും കൊട്ടിയം പൗരവേദിയും സംയുക്തമായി വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച 'റീകണക്ടിംഗ് യൂത്ത്' ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.

സ്കൂൾ ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കൊട്ടിയം പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ.അജിത് കുമാർ, സെക്രട്ടറി സാജൻ കവറാട്ടിൽ, ട്രഷറർ ജോൺ മോത്ത, സ്കൂൾ പ്രിൻസിപ്പൽ നാസിം സെയിൻ, സാജിദ് ഷാജഹാൻ എന്നിവർ സംസാരിച്ചു. കൊല്ലം സൈബർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എ. നിയാസ് സൈബർ നിയമവുമായി ബന്ധപ്പെട്ട ക്ലാസെടുത്തു. 26 ന് കൊട്ടിയം എസ്.എൻ ട്രസ്റ്റ്‌ ഐ.ടി.ഐ, 28 ന് നിത്യ സഹായ മാതാ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ക്യാമ്പയിൻ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL