SignIn
Kerala Kaumudi Online
Friday, 23 October 2026 6.43 PM IST

റേഷൻ മുൻഗണന കാർഡ്: അനർഹരെ പുറത്താക്കി സിവിൽ സപ്ലൈസ് വകുപ്പ്

ജില്ലയിൽ പുറത്തായത് -5821 കാർഡുകൾ

കൊല്ലം: മുൻഗണനാ റേഷൻ കാർഡുകളിലെ അനർഹരെ നീക്കുന്ന നടപടി കടുപ്പിച്ച് സിവിൽ സപ്ലൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി തുടർച്ചയായി മൂന്ന് മാസം റേഷൻ വാങ്ങാതിരുന്ന ജില്ലയിലെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ട 5,821 കാർഡ് ഉടമകളെ സബ്‌സിഡിയേതര വിഭാഗത്തിലേക്ക് മാറ്റി.

മുൻഗണനാ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്ത അനർഹരുടെ പട്ടിക സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. റേഷനിംഗ് ഇൻസ്പെക്ടർമാർ പരിശോധന നടത്തി അധികൃതർക്ക് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുറത്തായവർക്ക് പകരം അർഹരെ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

അർഹരല്ലാത്തവർ മുൻഗണനാ കാർഡുകളിൽ ഇടം പിടിച്ചത് എങ്ങനെയെന്നും സിവിൽ സപ്ലൈസ് വകുപ്പ് അന്വേഷിക്കുന്നുണ്ട്. കിറ്റ് വിതരണം നടത്തിയപ്പോൾ കിറ്റ് വാങ്ങാത്തവരെക്കുറിച്ചും അന്വേഷണം നടത്തും. പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിൽ നിന്ന് 5313 ഉം എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിൽ നിന്ന് 492ഉം നീലക്കാർഡ് വിഭാഗത്തിൽ നിന്ന് 10ഉം കാർഡുടമകളാണ് പുറത്തായത്.


കൂടുതൽ കൊല്ലത്തും കരുനാഗപ്പള്ളിയിലും

 അനർഹർ കൂടുതൽ കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിൽ

 2959 കാർഡുകളാണ് കൊല്ലം താലൂക്കിൽ റദ്ദാക്കിയത്

 2,739 പിങ്ക് കാർഡുകൾ, 217 മഞ്ഞ കാർഡുകൾ, മൂന്ന് നീലകാർഡുകൾ

 കരുനാഗപ്പള്ളിയിൽ 1337 കാർഡുകൾ നീക്കം ചെയ്തു

 1249 പിങ്ക് കാർഡുകൾ, 87 മഞ്ഞ കാർഡുകൾ, ഒരു നീല കാർഡ്

 ഏറ്റവും കുറവ് അനർഹർ പുനലൂർ താലൂക്കിൽ, 237പേർ


പരാതി അറിയിക്കാം

മുൻഗണന കാർഡുകൾ അനധികൃതമായി കൈവശം വച്ചിരിക്കുന്നവരെക്കുറിച്ച് പൊതുജനങ്ങൾക്കും താലൂക്ക് സപ്ലൈഓഫീസിൽ അറിയിക്കാം. ഫോൺ: 0474-2769574, 9188527301


ഇവർ അനർഹർ
 സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സഹകരണ മേഖല ഉദ്യോഗസ്ഥർ  ഡോക്ടർമാർ 

25,000 രൂപയ്ക്ക് മുകളിൽ മാസവരുമാനമുള്ളവർ  വിദേശത്ത് ജോലിയുള്ളവർ  ആയിരം ചതുരശ്ര അടിയിൽ അധികം വിസ്തീർണമുള്ള വീടുള്ളവർ  സ്വന്തമായി കാറുള്ളവർ  ഒന്നിലധികം വീടുള്ളവർ

അർഹരല്ലാത്തവർ മുൻഗണന കാർഡുകൾ കൈവശം വച്ചാൽ 'ഓപ്പറേഷൻ യെല്ലോ'യിൽ കുടുങ്ങും. ആയിരം രൂപവരെ പിഴയും കൈപ്പറ്റിയ റേഷൻസാധനങ്ങളുടെ വിലയും ഈടാക്കും. നിയമ നടപടികളും സ്വീകരിക്കും. സർക്കാർ ഉദ്യോഗസ്ഥരുടെ പേരിലാണ് കാർഡുകളെങ്കിൽ വകുപ്പ് തല നടപടികയും സ്വീകരിക്കും.


സിവിൽ സപ്ലൈസ് ഓഫീസ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL