
പരവൂർ: ചാത്തന്നൂർ ഉപജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ചാത്തന്നൂർ എൻ.എസ്.എസ് എച്ച്.എസ് ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പൂതക്കുളം ഗവ. ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.നൗഷാദ് എം.എൽ.എ വിശിഷ്ടാതിഥിയായി. എം.കെ.ശ്രീകുമാർ അദ്ധ്യക്ഷനായി. എ.ആശാദേവി, എസ്.അമ്മിണിഅമ്മ, ജെ.ഷാഹിദ, ജി.എസ്.സിന്ധു, പ്രൊഫ. വി.എസ്.ലി, അൻസാരി ഫസിൽ, ആർ.സീന, റോസമ്മ രാജൻ, ആർ.രാജേഷ് എന്നിവർ സംസാരിച്ചു. ഡോ. ജോൺ ക്രിസ്റ്റഫർ സ്വാഗതവും എച്ച്.നിസാമുദ്ദീൻ നന്ദിയും പറഞ്ഞു. എച്ച്.എസ്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ചാത്തന്നൂർ എൻ.എസ്.എസ് എച്ച്.എസിന് എം.എൽ.എമാരായ എം.നൗഷാദ്, പി.സി.വിഷ്ണുനാഥ് എന്നിവർ ചേർന്ന് ഓവറാൾകിരീടം സമ്മാനിച്ചു. പാരിപ്പള്ളി അമൃത ഹയർ സെക്കൻഡറി സ്കൂളിന് രണ്ടാം സ്ഥാനവും ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |