കൊല്ലം: ശക്തികുളങ്ങര നാടക ആസ്വാദക സംഘത്തിന്റെ നേതൃത്വത്തിലുള്ള നാടകോത്സവം ഇന്ന് ആരംഭിക്കും. ഡിസംബർ 1ന് സമാപിക്കും. ഇന്ന് രാത്രി 7ന് മന്ത്രി ജെ.ചിഞ്ചുറാണി നാടകോത്സവം ഉദ്ഘാടനം ചെയ്യും. ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയത്തിന് സമീപം ജോസ് പട്രോപ്പിൽ നഗറിൽ നടക്കുന്ന നാടകോത്സവത്തിൽ എട്ട് ദിനങ്ങളിലായി എട്ട് നാടകങ്ങൾ അരങ്ങേറും. ആദ്യ ദിനത്തിൽ പ്രദേശവാസികളായ കലാകാരന്മാരെ ഉൾപ്പെടുത്തി ജി.കെ ദാസ് സംവിധാനം ചെയ്ത പാവക്കൂത്ത് നാടകമാണ് അവതരിപ്പിക്കുക. തുടർന്നുള്ള ദിനങ്ങളിൽ ഉമ്മാച്ചു, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, യാത്ര, കല്യാണം, അപ്പ, അന്ന ഗ്യാരേജ്, ഉത്തമന്റെ സങ്കീർത്തനങ്ങൾ എന്നീ പ്രൊഫഷണൽ നാടകങ്ങളാണ് അവതരിപ്പിക്കുക. ഡിസംബർ 1ന് സമാപന സമ്മേളനത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയാകും. എല്ലാ ദിവസവും പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനങ്ങളും നടക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് എം.എസ്.ടോം ഹെൻട്രി, സെക്രട്ടറി വില്യം.ജെ.നെറ്റോ, ട്രഷറർ ജോസഫ് ലിയോൺ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |