SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

പതാരത്ത് അഖില കേരള പ്രൊഫഷണൽ നാടക മത്സരം

kunnathur-

കുന്നത്തൂർ: ശൂരനാട് തെക്ക് പതാരം പാസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന് പതാരം സർവീസ് സഹകരണ ബാങ്കിന്റെ ഓപ്പൺ എയർ ഓഫിറ്റോറിയത്തിൽ തുടക്കമായി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പാസ് പ്രസിഡന്റ് പ്രേംകുമാർ ബി.അദ്ധ്യക്ഷനായി. സി.ആർ.മഹേഷ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.ശൂരനാട് തെക്ക് ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് എസ്.കെ.ശ്രീജ,കവി ഇഞ്ചക്കാട് ബാലചന്ദ്രൻ,ജിതിൻ ദേവ്,പതാരം ബാങ്ക് പ്രസിഡന്റ് രവീന്ദ്രൻപിള്ള,പാസ് സെക്രട്ടറി ദിലീപ്കുമാർ തുടങ്ങിവർ സംസാരിച്ചു. ചടങ്ങിൽ സജി കിടങ്ങയം, കളർ ചേമ്പർ ജോയി, മിനർവ സോമൻപിള്ള,ഷാജഹാൻ മീനത്തേൽ, രാധാ ലക്ഷ്മി ശ്രീജിത്, ജയൻ പതാരം തുടങ്ങിയവരെ ആദരിച്ചു. ആർ.രാജീവ്, സന്തോഷ് പതാരം,പി.കെ. ജയകൃഷ്ണൻ, നിസാർ മിനർവ ജയൻ പെലിക്കൺ,അനുരാജ്, വിജയൻപിള്ള,ശ്രീകുമാർ,പ്രസന്നൻ പിള്ള തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL