SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 PM IST

പഞ്ചായത്ത് സെക്രട്ടറിയെ കൈയേറ്റം ചെയ്ത വി.ഇ.ഒയ്ക്ക് സസ്പെൻഷൻ

കൊട്ടാരക്കര: മൈലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഓഫീസ് സമയത്ത് അധിക്ഷേപിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ വി.ഇ.ഒ ഗോകുൽ കൃഷ്ണനെ അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തു. ജില്ലാ ജോ. ഡയറക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് റവന്യു പ്രിൻസിപ്പൽ ഡയറക്ടർ സസ്പെൻഷൻ ഉത്തരവിറക്കിയത്. കഴിഞ്ഞ 16നാണ് മൈലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജയ് രാജിനും വനിതാ ജീവനക്കാർക്കുമെതിരെ വി.ഇ.ഒ ഗോകുൽ കൃഷ്ണൻ മദ്യലഹരയിൽ അധിക്ഷേപം പറയുകയും അക്രമാസക്തനാവുകയും ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റെത്തിയാണ് ഗോകുൽ കൃഷ്ണനെ സെക്രട്ടറിയുടെ കാബിനിൽ നിന്ന് പുറത്താക്കിയത്. പ്രസിഡന്റും മറ്റു ജീവനക്കാരും ഇയ്യാൾക്കെതിരെ മൊഴി നൽകിയിട്ടും നടപടി വൈകുന്നതിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് വി.ഇ.ഒയ്‌ക്കെതിരെ അന്വേഷണവും നടപടിയും ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ജോ.ഡയറക്ടർ നൽകിയത്. സസ്പെൻഷൻ കാലയളവിൽ നിയമാനുസൃത ഉപജീവനബത്തയ്ക്ക് ഗോകുൽ കൃഷ്ണന് അർഹതയുണ്ടായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL