SignIn
Kerala Kaumudi Online
Friday, 23 October 2026 6.16 AM IST

യുവജന റാലിയുമായി നെഹ്റു യുവ കേന്ദ്ര

neharu-
നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ നടന്ന യുവജന റാലി വിദ്യാധിരാജ കോളേജ് പ്രിൻസിപ്പൽ ജയരാജ് ഫ്ലാഗ് ഒഫ് ചെയ്യുന്നു

കരുനാഗപ്പള്ളി : ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഭാരത സർക്കാർ യുവജനകാര്യ കായിക മന്ത്രാലയം ജില്ലാ നെഹ്റു യുവ കേന്ദ്ര, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ഋത്വ - വിദ്യാധിരാജ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ സഹകരണത്തോടെ യുവജന റാലി സംഘടിപ്പിച്ചു. കോളേജിൽ നടന്ന ദിനാചരണ പരിപാടി നഗരസഭ കൗൺസിലർ സിംലാൽ ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷനായി. ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ജയരാജു റാലി ഫ്ലാഗ് ഒഫ് ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് മുഹ്സിൻ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.ജി.രാജേന്ദ്രൻപിള്ള, ജി.മഞ്ജുകുട്ടൻ,അഹ്സൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL