SignIn
Kerala Kaumudi Online
Friday, 23 October 2026 2.58 AM IST

ഏകദിന പരിശീലനം

കൊല്ലം: കേരള ഇൻസ്റ്റിറ്റ്യുട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് ബയോ ഗ്യാസ് ട്രീറ്റ്മെന്റ് പ്ലാനറ്റിലൂടെ ഇന്റഗ്രേറ്റഡ് മൈക്രോ ഫാമിംഗ് മേഖലയിൽ സംരംഭം തുടങ്ങുന്നവർക്കായി ഏകദിന വർക്ക് ഷോപ്പ് സംഘടിപ്പിക്കും. 30ന് കളമശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം. ബയോഗ്യാസ് നിർമ്മാണം, മാലിന്യ സംസ്‌കരണം, പാചകവാതകം, ജൈവവളം, ജൈവ കൃഷി / അടുക്കളത്തോട്ടം, ആഗോള താപന നിയന്ത്രണം എന്നീ വിഷയങ്ങൾ ഉൾപ്പെടും. ഉപഭോക്തൃ സബ്‌സിഡി, ബാങ്ക് സംരംഭകത്വ വായ്പ എന്നിവയും ലഭ്യമാണ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. 500 രൂപയാണ് ഫീസ് (കോഴ്സ് ഫീ, സെർറ്റിഫിക്കേഷൻ, ഭക്ഷണം, ജി.എസ്.ടി ഉൾപ്പടെ). പരിശീലനത്തിൽ പങ്കെടുക്കാൻ http://kied.info/training-calender/ എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 50 പേർ ഫീസ് അടച്ചാൽ മതി. ഫോൺ: 0484 2532890, 0484 2550322, 9188922800.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL