SignIn
Kerala Kaumudi Online
Friday, 23 October 2026 11.42 AM IST

കൊലപാതക ശ്രമം, പ്രതി​കൾ പിടിയിൽ

കൊല്ലം: മുൻ വിരോധത്താൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസി​ൽ പള്ളിത്തോട്ടം ഗാന്ധിനഗർ 81ൽ സിജോ (26), ഗാന്ധി നഗർ 121ൽ റിഷാദ് (23), ഗാന്ധിനഗർ 136ൽ അജീഷ് എന്നിവരാണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. പള്ളിത്തോട്ടം സ്വദേശി ഷഹീറിനെ കൊലപ്പെടുത്താൻ ശ്രമി​ച്ച കേസി​ലാണ് അറസ്റ്റ്. പ്രതിയായ അജീഷിന്റെ വിവാഹാലോചന മുടക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മദ്യലഹരിയിൽ അക്രമകാരികളായിരുന്ന പ്രതികളെസഹസികമായാണ് പോലീസ് പിടികൂടിയത്. പള്ളിത്തോട്ടം ഇൻസ്‌​പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഹരികുമാർ, സൾട്രസ് സി.പി.ഒമാരായ സുനിൽ ലാസർ, വൈശാഖ്, അഭിലാഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL