കൊല്ലം: ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്സ് ആൻഡ് ഐ.ടി സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ 9ന് ആരംഭിക്കുന്ന വിവിധ തൊഴിൽ പരിശീലന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ പരിശീലനം (എം.എസ് ഓഫീസ്, ഡി.ടി.പി), തയ്യൽ പരിശീലനം, പേപ്പർബാഗ് ആൻഡ് ബിഗ് ഷോപ്പർ നിർമ്മാണം, അലങ്കാര നെറ്റിപ്പട്ട നിർമ്മാണം, ഫാൻസി ബാഗ് നിർമ്മാണം, ലിക്വിഡ് എംബ്രോയിഡറി, ഡോൾ മേക്കിംഗ്, ഗ്ലാസ് പെയിന്റിംഗ്, കോഫി പെയിന്റിംഗ്, തഞ്ചൂർ പെയിന്റിംഗ്, എംബോസ് പെയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ് എന്നീ കോഴ്സുകളിൽ അപേക്ഷിക്കാം. ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്സ് ആൻഡ് ഐ.ടി സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ 7 ന് വൈകിട്ട് 5ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0474-2791190.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |