SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 AM IST

പെൻഷണേഴ്‌സ് അസോസിയേഷൻ ഡിവിഷൻ സമ്മേളനം

കൊല്ലം: എൻ.പി.ആർ.പി.എ പെൻഷണേഴ്‌സ് അസോസിയേഷൻ കൊല്ലം ഡിവിഷൻ വിശേഷാൽ പൊതുയോഗം ഡി.സി.സി ഓഫീസിൽ പ്രസിഡന്റ് എസ്.കൃഷ്‌ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി ടി.അനിൽകുമാർ റിപ്പോർട്ടും ട്രഷറർ സി.ഉമ്മൻ കണക്കും അവതരിപ്പിച്ചു. സർക്കിൾ വർക്കിംഗ് പ്രസിഡന്റ് ജി.ശിവപ്രസാദ്, പെൻഷൻകാരുടെ വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം പ്രധാനമന്ത്രിക്ക് അയക്കാൻ തീരുമാനിച്ചു.

സി.ജി.എച്ച്.എസ് വെൽനെസ് സെന്റർ കൊല്ലത്ത് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ച എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ യോഗം അനുമോദിച്ചു. 80 തികഞ്ഞ പ്രസിഡന്റ് എസ്.കൃഷ്‌ണൻകുട്ടി,​ വി.ഗോപാലകൃഷ്‌ണ പിള്ള,​ ആർ.ശശിധരൻ നായർ എന്നിവരെ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആദരിച്ചു. എൻ. മുരളീധരൻപിള്ള സ്വാഗതവും കെ.മോഹനൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL