കൊല്ലം: ബി.എസ്.എൻ.എൽ റിട്ട.അസി. ജനറൽ മാനേജർ സി.പാപ്പച്ചനെ (82) കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ആശ്രാമം ചേരിയിൽ ശാസ്ത്രി നഗർ പോളച്ചിറ പടിഞ്ഞാറ്റേതിൽ മാഹിന് (45) ഹൈക്കോടതി ജാമ്യം അനുവദിച്ചു.
സാക്ഷികളെ സ്വാധീനിക്കരുതെന്ന വ്യവസ്ഥയിൽ 50000 രൂപയുടെ ആൾജാമ്യമാണ് അനുവദിച്ചത്. ഒന്നാം പ്രതി മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം ചേരിയിൽ എഫ്.എഫ്.ആർ.എ നഗർ 12ൽ അനിമോൻ മൻസിലിൽ അനിമോന്റെ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. പ്രതികൾക്ക് വേണ്ടി ബി.എൻ.ഹസ്കർ ഹാജരായി. മേയ് 23ന് സൈക്കിളിൽ വരുകയായിരുന്ന പാപ്പച്ചനെ കേസിലെ മൂന്നാം പ്രതിയും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മുൻ മാനേജരുമായ സരിതയുടെ ക്വട്ടേഷൻ പ്രകാരം ആശ്രാമത്ത് വച്ച് അനിമോൻ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യം അപകടമരണമായാണ് കരുതിയിരുന്നത്. സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നിയ പാപ്പച്ചന്റെ മകൾ പരാതി നൽകിയതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.കേസിൽ സരിതയ്ക്ക് അടുത്തിടെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |