കൊല്ലം: കോടതിയിൽ ഹാജരാക്കി മടങ്ങും വഴി കഞ്ചാവ് കേസ് പ്രതിക്ക് കഞ്ചാവ് നൽകാൻ ശ്രമിച്ച ഭാര്യ പിടിയിലായി. കൊട്ടിയം തഴുത്തല മിനി കോളനിയിൽ രതീഷിന് കഞ്ചാവ് നൽകാൻ ശ്രമിച്ച ഭാര്യ സ്നേഹയാണ് പിടിയിലായത്. 20 കിലോ കഞ്ചാവുമായി പിടിയിലായ കേസിലെ പ്രതിയാണ് രതീഷ്. ഈ കേസിന്റെ വിചാരണ കഴിഞ്ഞ് മടങ്ങും വഴി കൊല്ലത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പൊലീസുകാർ കയറി. ഈ സമയം സ്നേഹ സ്ഥലത്തെത്തി രതീഷുമായി സംസാരിച്ചു. സംശയം തോന്നിയ പൊലീസുകാർ വനിതാ പൊലീസുകാരെ വിളിച്ചുവരുത്തി നടത്തിയ പരിശോധനയിൽ സ്നേഹയിൽ നിന്ന് 18 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത സ്നേഹയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |