SignIn
Kerala Kaumudi Online
Friday, 23 October 2026 6.29 PM IST

റെയിൽവേയിൽ ലഗേജിന് യാത്രാ ടിക്കറ്റ് കൊള്ള

lugg

കൊല്ലം: ഹാൾട്ട് സമയത്തിന്റെ പേരിൽ പാഴ്സലുകൾ ലഗേജാക്കി യാത്ര ടിക്കറ്റ് കൂടി അടിച്ചേൽപ്പിക്കുന്ന കൊള്ള കൂടുതൽ കനപ്പിച്ച് റെയിൽവേ. ഇതുവരെ ഒരു യാത്രാടിക്കറ്റും ലഗേജ് ടിക്കറ്റുമെടുത്ത് എത്ര ഭാരം വേണമെങ്കിലും കൊണ്ടുപോകാമായിരുന്നു. എന്നാൽ നാളെ മുതൽ ഒരു യാത്രാ ടിക്കറ്റിനൊപ്പം ലഗേജ് ടിക്കറ്റിൽ 300 കിലോ സാധനമേ കൊണ്ടുപോകാൻ കഴിയൂ.

നേരത്തെ മൂന്ന് മിനിറ്റ് സ്റ്റോപ്പുള്ള ട്രെയിനുകളിൽ വരെ പാഴ്സൽ അയയ്ക്കുമായിരുന്നു. എന്നാൽ ഏതാനും മാസങ്ങളായി ഓരോ സ്റ്റേഷനിൽ നിന്നും സർവീസ് ആരംഭിക്കുന്ന ട്രെയിനുകളിലും അഞ്ച് മിനിറ്റ് സ്റ്റോപ്പുള്ളതിലും മാത്രമേ പാഴ്സൽ ടിക്കറ്റിൽ സാധനങ്ങൾ കയറ്റൂ. നിശ്ചിത ഭാരത്തിന് മുകളിലുള്ള ബാക്കിയെല്ലാ സാധനങ്ങളും യാത്രാടിക്കറ്റ് കൂടി എടുപ്പിച്ച് ലഗേജാക്കിയാണ് ഇപ്പോൾ ട്രെയിനിൽ കയറ്റുന്നത്.
ഇരട്ടി വരുമാനം ലഭിച്ചതോടെ ലാഭം കൂടുതൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഭാര നിയന്ത്രണം കൂടി കൊണ്ടുവന്നിരിക്കുന്നത്. കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തുന്ന ഭൂരിഭാഗം ട്രെയിനുകൾക്കും അഞ്ച് മിനിറ്റിൽ താഴെയാണ് സ്റ്റോപ്പ്.

300 കിലോയിൽ ഒതുക്കി

 ലഗേജ് ടിക്കറ്റിൽ 300 കിലോയാക്കി നിയന്ത്രണം

 ഉത്പന്നങ്ങൾ ട്രെയിനിൽ അയച്ചുകൊണ്ടിരിക്കുന്ന ചെറുകിട വ്യവസായികളെ സാരമായി ബാധിക്കും

 സാധനങ്ങൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ ഇരട്ടിയിലേറെ പണം ചെലവാക്കേണ്ടി വരും

 ജില്ലയിൽ നിന്ന് മത്സ്യവിഭവങ്ങളും മറ്റ് ഭക്ഷ്യവിഭവങ്ങളും കൊല്ലം റെയിൽവേ സ്റ്റേഷൻ വഴി മറ്റിടങ്ങളിലേക്ക് എത്തിച്ചിരുന്നു

 ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ബന്ധുക്കൾക്കും ഭക്ഷ്യവസ്തുക്കൾ വ്യാപകമായി ട്രെയിനിൽ എത്തിക്കാറുണ്ട്

യാത്രാ ടിക്കറ്റ് ഏർപ്പെടുത്തിയതോടെ ട്രെയിനിൽ സാധനങ്ങൾ കൊണ്ടുപോകുന്നത് ഒരുവിഭാഗം ഒഴിവാക്കി. ഭാരത്തിന് അനുസരിച്ച് കൂടുതൽ യാത്രാടിക്കറ്റ് കൂടി എടുപ്പിച്ചാൽ സ്വകാര്യ പാഴ്സൽ ഏജൻസികളെ ആശ്രയിക്കേണ്ടി വരും.

ചെറുകിട വ്യവസായി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL