SignIn
Kerala Kaumudi Online
Friday, 23 October 2026 7.22 PM IST

കൊട്ടാരക്കര ബ്ലോക്കിൽ 200 വനിതാ ഗ്രൂപ്പുകൾ പച്ചക്കറിക്കൃഷി തുടങ്ങി

pachakari
കൊട്ടാരക്കര ബ്ലോക്കിൽ വനിതാ കർഷക ഗ്രൂപ്പുകൾക്കുള്ള പച്ചക്കറി തൈ വിതരണം പ്രസിഡന്റ്‌ എ.അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്തിലെ പൂയപ്പള്ളി, വെളിയം, കരീപ്ര, എഴുകോൺ, നെടുവത്തൂർ പഞ്ചായത്തുകളിലെ 200 വനിതാ കർഷക ഗ്രൂപ്പുകൾ പച്ചക്കറിക്കൃഷി തുടങ്ങി. പച്ചമുളക്, അമര, ചെടി മുരിങ്ങ, തക്കാളി, വഴുതന,വെണ്ട, ചീര, പടവലം, പയർ, പാവൽ എന്നിവയാണ് കൃഷി ചെയ്യുന്നത്. ഇതിനാവശ്യമായ തൈകളും വിത്തുകളും ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്തു.

കരീപ്ര കൃഷി ഭവനിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.അഭിലാഷ് വിതരണോദ്ഘാടനം ചെയ്തു. കരീപ്ര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി. ഉദയകുമാർ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.തങ്കപ്പൻ, ബ്ലോക്ക്‌ അംഗങ്ങളായ എം. ശിവപ്രസാദ്, ഗീതാ ജോർജ്, പഞ്ചായത്ത്‌ അംഗങ്ങളായ പി.കെ. അനിൽകുമാർ, ഷീബ സജി, പി.ഷീജ, സി.ജി. തിലകൻ, ഉഷ, ഗീതാമണി, കൃഷി ഓഫീസർ വിശ്വജ്യോതി എന്നിവർ സംസാരിച്ചു.ബ്ലോക്ക്‌ പഞ്ചായത്തംഗം മിനി അനിൽ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL