SignIn
Kerala Kaumudi Online
Friday, 23 October 2026 7.23 PM IST

ജനകീയ ഉപഭോക്തൃ സമിതി പ്രതിഷേധം

consumer
ജില്ലാ കൺസ്യൂമർ കമ്മിഷനിലേക്കുള്ള റോഡ് സഞ്ചാര്യയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കേരള ജനകീയ ഉപഭോക്തൃ സമിതിയുടെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ അസി. ഡിവിഷണൽ എൻജിനിയറുടെ ഓഫീസ് പടിക്കൽ നടത്തിയ ധർണ സമിതി പ്രസിഡന്റ്‌ അഡ്വ. എം.പി. സുഗതൻ ചിറ്റുമല ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലാ കൺസ്യൂമർ കമ്മിഷനിലേക്കുള്ള റോഡ് സഞ്ചാര യോഗ്യമാക്കാത്തത്തിൽ പ്രതിഷേധിച്ച് കേരള ജനകീയ ഉപഭോക്തൃ സമിതി പ്രവർത്തകർ കൊല്ലം റെയിൽവേ അസി. ഡിവിഷണൽ എൻജിനിയറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസ് പടിക്കൽ നടന്ന ധർണ സമിതി പ്രസിഡന്റ്‌ അഡ്വ. എം.പി. സുഗതൻ ചിറ്റുമലയും കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സമിതി കൊല്ലം താലൂക്ക് പ്രസിഡന്റ്‌ ആർ. ജയകുമാറും ഉദ്ഘാടനം ചെയ്തു. സമിതി ഭാരവാഹികളായ ലൈക്ക് പി ജോർജ്, പിന്നാട്ട് ബാബു, കല്ലുമ്പുറം വസന്തകുമാർ, ആർ. സുമിത്ര, ശ്യാം ചന്ദ്രൻ, കുണ്ടറ ഷറഫ്, ഷിഹാബ് പൈനുമൂട് എന്നിവർ സംസാരിച്ചു. മാർച്ചിനും ധർണയ്ക്കും അയത്തിൽ സുദർശനൻ, കുണ്ടറ ഷാജഹാൻ, മധു കവിരാജ്, എൻ.എം. രാജൻ, രാജു ഹെൻറി, സുരേഷ്ബാബു എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL