SignIn
Kerala Kaumudi Online
Friday, 23 October 2026 11.54 AM IST

വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാർച്ച്

ccc
വൈദ്യുതി ചാർജ്ജ് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വൈദ്യുതി ഭവനിലേക്കു നടത്തിയ പ്രതിഷേധ മാർച്ച് കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: വൈദ്യുതി നിരക്കു വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ അലക്സ് മാത്യു, പി.ഹരികുമാർ, വി.ഫിലിപ്പ്, ബ്രിജേഷ് ഏബ്രഹാം, എഴുകോൺ നാരായണൻ, പാത്തല രാഘവൻ, ഇഞ്ചക്കാട് നന്ദകുമാർ,ബേബി പടിഞ്ഞാറ്റിൻകര തുടങ്ങിയവർ സംസാരിച്ചു. നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ മാർച്ചിന് കോൺഗ്രസ് നേതാക്കളായ ഒ.രാജൻ, റെജിമോൻ വർഗീസ്, ശിവശങ്കരപിള്ള, അൽ അമീൻ, നരേന്ദ്രനാഥ്, റോയി മലയിലഴികം, കോശി കെ ജോൺ, വേണു അവണൂർ, പൂവറ്റൂർ സുരേന്ദ്രൻ, എം.അമീർ, ജലജ ശ്രീകുമാർ, ശോഭ പ്രശാന്ത്, ശലിനി, താമരക്കുടി പ്രദീപ്, ഉണ്ണികൃഷ്ണൻ ,ആർ. മധു. ഷീബാ ചെല്ലപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL