കൊല്ലം: പൊലീസ് നടത്തിയ നർക്കോട്ടിക് ഡ്രൈവിൽ 45 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. കേരളപുരം മാമൂട് അനസ് മൻസിലിൽ ആഷിക് (22), കൊറ്റങ്കര വേലങ്കോണം പുത്തൻ കുളങ്ങര ജസീല മൻസിലിൽ അൻവർ (20) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് എം.ഡി.എം.എ എത്തിച്ചത്. ജില്ലാ പൊലീസ് ചീഫ് ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കർബല ജംഗ്ഷനിലെത്തിയ പൊലീസ് സംഘത്തെ കണ്ട് റെയിൽവെ നടപ്പാലത്തിന് താഴത്തെ പടിയിൽ ആഷിക്കും അൻവറും പരുങ്ങി നിൽക്കുകയായിരുന്നു. പരിശോധനയിൽ ആഷിക്കിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് എം.ഡി.എം.എ കണ്ടെത്തിയത്. പ്രതികൾ ബംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ ആലപ്പുഴയിൽ ഇറങ്ങിയശേഷം ട്രെയിനിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തി. തുടന്ന് വീട്ടിലേയ്ക്ക് പോകുമ്പോഴാണ് ഇരുവരും പിടിയിലായത്. കൊല്ലം എ.സി.പി ഷെരീഫിന്റെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ, എസ്.ഐമാരായ ഷബ്ന, സവിരാജ്, എ.എസ്.ഐ സതീഷ് കുമാർ, സി.പി.ഒമാരായ സുനേഷ്, ദീപക്, ലിനേഷ്, ഡാൻസാഫ് ടീമിലെ എസ്.ഐ രാജേഷ്, ബൈജു ജെറോം, ഹരിലാൽ, എസ്.സിപി.ഒമാരായ സുനിൽ, സജു, സീനു, മനു, ശ്രീജു, സാജ്, ജോജിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |