കൊല്ലം: അഷ്ടമുടി കായലിനെയും വള്ളംകളി പ്രേമികളെയും സാക്ഷിയാക്കി സി.ബി.എല്ലിലെ ഒൻപത് ചുണ്ടൻ വള്ളങ്ങൾ അടക്കം 19 ടീമുകളാണ് ഇന്നലെ തുഴയെറിഞ്ഞത്. വെപ്പ് എ ഗ്രേഡിൽ പഴശിരാജ, ആശ പുളിക്കക്കളം, ഇരുട്ടുകത്തി എ ഗ്രേഡിൽ തുരുത്തിത്തറ, പി.ജി.കർണൻ, ഇരുട്ടുകത്തി ബി ഗ്രേഡിൽ ജലറാണി, ഡാനിയേൽ, സെന്റ് ജോസഫ്, വനിതകൾ തുഴയുന്ന തെക്കനോടിയിൽ ദേവസ്, കാട്ടിൽ തെക്കേതിൽ, സാരഥി എന്നിവയാണ് പോരാടിയത്. സി.ബി.എല്ലിൽ കാരിച്ചാൽ, വീയപുരം, നിരണം, തലവടി, നടുഭാഗം, ചമ്പക്കുളം, മേൽപ്പാടം, പായിപ്പാട്, ആയാപറമ്പ് വലിയ ദിവാൻജി ചുണ്ടൻ വള്ളങ്ങളാണ് മത്സരിച്ചത്.
എൻ.കെ.പ്രേമചന്ദ്രൻ എം.പി ജലോത്സവം ഉദ്ഘാടനം ചെയ്തു. മേയർ പ്രസന്ന ഏണസ്റ്റ് പതാക ഉയർത്തി. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപാൻ മാസ് ഡ്രിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. എം.നൗഷാദ് എം.എൽ.എ, കളക്ടർ എൻ.ദേവിദാസ്, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, സബ് കളക്ടർ നിഷാന്ത് സിൻഹാര, സിറ്റി പൊലീസ് കമ്മിഷണർ ചൈത്ര തെരേസ ജോൺ, എ.ഡി.എം ജി.നിർമ്മൽകുമാർ, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കാഴ്ചക്കാരായി വിദേശികളും
കാഴ്ചക്കാരായി നാട്ടുകാർക്കൊപ്പം വിദേശികളും ഇടംപിടിച്ചിരുന്നു. ആർപ്പുവിളിച്ചും കൈകൊട്ടിയും ഇവർ തുഴച്ചിൽക്കാർക്ക് ഊർജം പകർന്നു. ചരിത്രവും മിത്തും കവിതയും നിറച്ച് ഡി.സജി ഹരിപ്പാട്, ജോളി എതിരേറ്റ്, ബിനോയ്.ജെ.തോട്ടയ്ക്കാട് എന്നിവർ കമന്ററി ബോക്സിൽ നിറഞ്ഞുനിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |