കൊല്ലം: സംസ്ഥാന സ്‌പോർട്‌സ് കളരിപ്പയറ്റ് അസോസിയേഷന്റെ (എസ്.കെ.എ) നേതൃത്വത്തിൽ ജില്ലയിൽ ഇന്ന് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പും കൺവെൻഷനും നടത്തും. ക്രേവൻ എൽ.എം.എസ് എച്ച്.എസ്.എസിൽ രാവിലെ 8ന് ആരംഭിക്കുന്ന പരിപാടി കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയും. അസോ. പ്രസിഡന്റ് ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ അദ്ധ്യക്ഷനാകും. എസ്.കെ.എ ജില്ലാ സെക്രട്ടറി സാമുവേൽ കുട്ടി ഗുരുക്കൾ ഫ്‌ളാഗ് ഓഫ് ചെയ്യും. എസ്.കെ.എ ജില്ലാ ട്രഷറർ പി.സി.സുനിൽ, എസ്.കെ.എ സംസ്ഥാന ജോ.സെക്രട്ടറി പ്രതാപൻ ഗുരുക്കൾ എന്നിവർ സംസാരിക്കും. വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. മിസ്റ്റർ വേൾഡ് 2024 എ.സുരേഷ് കുമാർ, സ്റ്റണ്ട് മാസ്റ്റർ കൊല്ലം സന്തോഷ്, കളരി പരിശീലകൻ റമ്മീസ് എന്നിവരെ ഡെപ്യുട്ടി മേയർ കൊല്ലം മധു ആദരിക്കും. കല്ലുംതാഴം കൗൺസിലർ സി.സാബു, നികുതി അപ്പീൽകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.സവാദ്, ക്രേവൻ സ്‌കൂൾ കോർപ്പറേറ്റ് മാനേജർ ഫാ.ഡേവിഡ് ഹാബേൽ, എസ്.കെ.എ ജില്ലാ എക്‌സി. അംഗങ്ങളായ മോഹനൻ ഗുരുക്കൾ, ശശി.എസ് ഗുരുക്കൾ, ജി.ഗോപകുമാർ, സുഭാഷ് രാമാനന്ദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആർ.എസ്.പ്രതാപ് എന്നിവർ സംസാരിക്കും. ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ, പി.സി.സുനിൽ, ശശിധരൻ ഗുരുക്കൾ, ഗോപകുമാർ, ഗണേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |