SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

വിറ്റാൽ നുള്ള് കൂലിയും കിട്ടില്ല; കറുത്ത പൊന്നിന് കഷ്ടകാലം

കൊട്ടാരക്കര: നുള്ളാൻ ആളെക്കിട്ടാതെയും കിട്ടുന്നവർക്ക് കൊടുക്കുന്ന കൂലി വിറ്റാൽ കിട്ടാതെയും കറുത്ത പൊന്നിന് കഷ്ടകാലം. വീട്ടുവളപ്പുകളിലും പുരയിടത്തിലും ചെറിയതോതിൽ കുരുമുളക് കൃഷി നടത്തുന്നവരെയാണ് നുള്ള് കൂലി വലയ്ക്കുന്നത്.

1000 രൂപ ദിവസക്കൂലി കൊടുത്താലെ കുരുമുളക് നുള്ളാൻ ആളെക്കിട്ടു. വൈകുവോളം നുള്ളി തിരിമാറ്റി കുരുമുളക് മണികൾ അടർത്തിയെടുത്താൽ 10 കിലോമാത്രമേ ലഭിക്കൂ. അത് പച്ചയ്ക്ക് കൊടുത്താൽ ഉടമയ്ക്ക് പരമാവധി കിട്ടുന്നത് 2000 രൂപ മാത്രം. വളമിട്ടതിന്റെയും വേനൽക്കാലത്ത് വെള്ളം നനച്ചതിന്റെയും ചെലവും അദ്ധ്വാനവും കണക്കുകൂട്ടുമ്പോൾ വൻ നഷ്ടം. പച്ചക്കുരുമുളകിന് 180 മുതൽ 200 രൂപ വരെ വില ലഭിക്കുമ്പോൾ ഉണങ്ങിയ കുരുമുളകിന് 700 രൂപവരെയാണ് വില. നേരത്തെ ഏക്കർ കണക്കിന് സ്ഥലത്ത് കുരുമുളക് മാത്രം കൃഷി ചെയ്തിരുന്നവർ വില ഇടിവ് കാരണം ഇപ്പോൾ ഇടവിളയാക്കിയിരിക്കുകയാണ്. കൂടുതൽ ഉയരത്തിലുള്ള മരങ്ങളിൽ കയറി നുള്ളാൻ ആളിനെ കിട്ടാത്തതിനാൽ പലിയിടങ്ങളിലും വള്ളികൾ പഴുത്ത് ഉണങ്ങുന്ന അവസ്ഥയുമുണ്ട്.

സാധാരണ വൃശ്ചികമാസത്തിലാണ് കുരുമുളകിന്റെ വില ഉയരുന്നത്. പക്ഷെ ഇത്തവണ ഉണക്ക കുരുമുളകിന്റെ വില കഴി‌ഞ്ഞ വർഷത്തെ 700ൽ തന്നെ നിൽക്കുകയാണ്. മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുരുമുളക് എത്തുന്നത് കാരണം ആഭ്യന്തര വിപണിയിൽ ഡിമാൻഡ് കാര്യമായി ഇല്ലാത്തതാണ് പ്രശ്നം.

ജില്ലയിൽ മൂന്നിനങ്ങൾ

 കരീലാഞ്ചി, കരിമുണ്ട, പന്നിയൂർ

 കരീലാഞ്ചിക്ക് തമിഴ്നാട് മൈസൂർ പ്രദേശങ്ങളിൽ ഡിമാൻഡ് കൂടുതൽ

വില കിലോയ്ക്ക്

പച്ച കുരുമുളകിന് ₹ 180- 200

ഉണക്ക കുരുമുളക് ₹ 700- 740

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL