SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 PM IST

പ്രായം തികഞ്ഞില്ല, പാൽ ചുരത്തി കിങ്ങിണിപ്പശു

photo
തേവലപ്പുറം കുഴയ്ക്കാട് മേഘനിലയത്തിൽ കെ.മോനച്ചന്റെ വീട്ടിലെ കിങ്ങിണിപ്പശു

കൊല്ലം: പ്രായം തികഞ്ഞില്ലേലും കിങ്ങിണിപ്പശു പാൽചുരത്തി. കൊട്ടാരക്കര തേവലപ്പുറം കുഴയ്ക്കാട് മേഘനിലയത്തിൽ കെ.മോനച്ചന്റെ വീട്ടിലെ പശുക്കുട്ടിയാണ് പാൽ ചുരത്തിയത്. സാധാരണ പതിനെട്ട് മാസം പ്രായമെത്തുമ്പോൾ കുത്തിവയ്ക്കും. പ്രസവത്തോടെയാണ് പാൽ ചുരത്തുക.

എന്നാൽ പതിന്നാല് മാസമെത്തിയപ്പോഴേക്കും കിങ്ങിണി പാൽ ചുരത്താൻ തുടങ്ങി. ഇപ്പോൾ രാവിലെ ഒന്നര ലിറ്ററും വൈകിട്ട് ഒരു ലിറ്ററും പാൽ കറന്നെടുക്കുന്നുണ്ട്. വീട്ടാവശ്യത്തിന് പാൽ ഉപയോഗിക്കുന്നുണ്ട്. ഇരുമ്പനങ്ങാട് എ.ഇ.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു അദ്ധ്യാപകനായ കെ.മോനച്ചൻ സ്കൂളിന് സമീപത്തെ വീട്ടിൽ നിന്നാണ് ആറുമാസം മുമ്പ് ജേഴ്സി പശുക്കുട്ടിയെ വാങ്ങിയത്. പരുത്തിപ്പിണ്ണാക്കും തവിടും കാലിത്തീറ്റയും കൃഷിയിടത്തിലെ പുല്ലുമൊക്കെയാണ് നൽകുന്നത്.

അടുത്തിടെ എരുത്തിലിൽ പാൽത്തുള്ളികൾ കണ്ടപ്പോഴാണ് കിങ്ങിണിപ്പശു ചുരത്തിയതാണെന്ന് വ്യക്തമായത്. ഡോക്ടറോട് ചോദിച്ചപ്പോൾ ഹോർമോൺ വ്യത്യാസത്തിനാൽ സംഭവിക്കാവുന്നതാണെന്നും പാൽ കറന്ന് ഉപയോഗിക്കണമെന്നും നിർദ്ദേശിച്ചു. അതോടെ കറന്നെടുത്തുതുടങ്ങി. വർഷങ്ങളായി പശുവിനെ വളർത്തുന്ന കുടുംബമാണ്. മോനച്ചന്റെ ഭാര്യ രൂപയാണ് പാൽ കറക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL