SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 PM IST

എ.പി.ജെ അബ്ദുൽ കലാം സയൻസ് എക്സ്പോ

കൊല്ലം: മയ്യനാട് കെ.പി.എം മോഡൽ സ്കൂളിന്റെ നേതൃത്വത്തിൽ എട്ടാമത് എ.പി.ജെ.അബ്ദുൽ കലാം സയൻസ് എക്സ്പോ നാളെ രാവിലെ 9ന് നടക്കും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. ജഗതിരാജ് ഉദ്ഘാടനം ചെയ്യും. വി.എസ്.എസ്.സി ഏവിയോണിക്സ് വിഭാഗം ഗ്രൂപ്പ് ഡയറക്ടർ എൽ.ജയലക്ഷ്മി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഇസ്രോ, ഫയർ ആൻഡ് റെസ്ക്യു, മീറ്ററോളജി, പോസ്റ്റൽ, ഹോമിയോപ്പതി, ഹാൻഡിക്രാഫ്ട് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, കിംസ് ഹോസ്പിറ്റൽ, യു.കെ.എഫ്, രാജധാനി, ടി.കെ.എം എൻജിനിയറിംഗ് കോളേജുകൾ തുടങ്ങിയ ഇരുപതോളം പവലിയനുകളാണ് പങ്കെടുക്കുന്നത്. ജില്ലയിലെ ഇരുപതോളം സ്കൂളുകളിൽ നിന്നായി ആയിരത്തിലേറെ കുട്ടികൾ പങ്കെടുക്കുന്ന ഇന്റർ സ്കൂൾ സയൻസ് എക്സിബിഷനും നടക്കും.

മികച്ച ഒന്നും രണ്ടും മോഡലുകൾക്ക്, 5000, 3000 രൂപ വീതം സമ്മാനവും പങ്കെടുക്കുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റും നൽകും. പ്രിൻസിപ്പൽ ശ്രീരേഖ പ്രസാദ്, എക്സി. ഡയറക്ടർ പ്രൊഫ. ഡോ.സജിത്ത് വിജയരാഘവൻ, ഹെഡ്മിസ്ട്രസ് ആൻഡ് സയൻസ് കൺവീനർ പി.വി.മായ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഭാസ്കരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL