SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

ഉജ്ജ്വല ബാല്യം പുരസ്‌കാര നിറവിൽ ജില്ലയിൽ രണ്ടുപേർ

anany-
അനന്യ

കൊല്ലം: വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന കുട്ടികൾക്കുള്ള വനിത - ശിശുവികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് ജില്ലയിൽ രണ്ട് കുട്ടികൾ അർഹരായി. അയത്തിൽ ജി.എൻ നഗർ മന്ദിരത്തിൽ എസ്.സുഭാഷിന്റെയും ശ്രീജയുടെയും മകൾ അനന്യ (15), പരവൂർ സ്വദേശി സജിത്തിന്റെയും സുമയുടെയും മകൾ എസ്.ശ്രുതി സാന്ദ്ര (12) എന്നിവർക്കാണ് പുരസ്കാരം.

വിമലഹൃദയ സ്കൂൾ വിദ്യാർത്ഥിയായ അനന്യ കൊവിഡ് കാലത്താണ് തന്റെ വരവൈഭവം പൊടിതട്ടിയെടുത്തത്. തന്റെ വിരൽത്തുമ്പിൽ തെളിഞ്ഞ ചിത്രങ്ങളെല്ലാം മൂന്നാം ക്ലാസിലെ പാഠപുസ്തകത്താളുകളിൽ നിറഞ്ഞുനിൽക്കുന്നു. കൂടാതെ അടുത്ത വർഷം നാലാം ക്ലാസിലെ പാഠപുസ്തകത്തിലും അനന്യ ചിത്രങ്ങൾ വരയ്ക്കുന്നുണ്ട്. പാഠപുസ്തകത്തിലേക്ക് ചിത്രം വരയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനിയാണ് അനന്യ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ 67 രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങൾ ഒരുമണിക്കൂറിൽ വരച്ച് ഏഷ്യ ബുക്ക് ഒഫ് റെക്കാഡ് ഉൾപ്പടെ കരസ്ഥമാക്കിയിട്ടുണ്ട്. 5000 ലധികം ചിത്രങ്ങൾ വരച്ചിട്ടുള്ള അനന്യ ഇതുവരെ 650ൽ പരം മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ഈ വർഷത്തെ എൻ.ടി.പി.സി സംസ്ഥാനതല മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

വേൾഡ് ഒഫ് വിസിലേഴ്‌സ് സംഘടിപ്പിച്ച വിസിൽ മാരത്തൺ 2024 ചൂളമടി സംഗീത മത്സരത്തിൽ വിജയിയാണ് ശ്രുതി സാന്ദ്ര. പ്രായഭേദമന്യ നടത്തിയ മത്സരത്തിലാണ് ശ്രുതി തുടർച്ചയായി രണ്ടാം തവണയും നേട്ടം കൈവരിച്ചത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ശ്രുതി പരവൂർ എസ്.എൻ.വി ഗേൾസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL