കൊല്ലം: മൂതാക്കര വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ ഉണ്ണിയേശുവിന്റെ തീർത്ഥാടന തിരുന്നാൾ 4 മുതൽ 14 വരെ നടക്കും. 4ന് വൈകിട്ട് 4ന് മൂതാക്കര പാരിഷ് ഹാളിൽ നിന്ന് തിരുന്നാൾ പതാകയും നേർച്ചക്കൊടികളും വഹിച്ച് ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് ഇടവക വികാരി ഫാ. ജോസഫ് ഡെറ്റോ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന തിരുന്നാൾ സമാരംഭ പൊന്തിഫിക്കൽ സമൂഹബലിക്ക് മുൻ കൊല്ലം മെത്രാൻ ഡോ. സ്റ്റാൻലി റോമൻ മുഖ്യകാർമ്മികത്വം വഹിക്കും.
എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ജപമാല, നൊവേന, ലിറ്റനി, ദിവ്യബലി. ജനുവരി 6 മുതൽ 8 വരെ വൈകിട്ട് 6 മുതൽ 9 വരെ 'ദൈവകരുണയുടെ ധ്യാനം'.
9 മുതൽ 12 വരെ വൈകിട്ട് 6 മുതൽ 9.30 വരെ 'വിശ്വാസ വചന സന്ധ്യ 2025' ബൈബിൾ കൺവെൻഷൻ. ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി കൺവെൻഷൻ ഉദ്ഘാടനവും ബൈബിൾ പ്രതിഷ്ഠയും നടത്തും. 12ന് വൈകിട്ട് നടക്കുന്ന കൺവെൻഷൻ സമാപന ശുശ്രൂഷകൾക്ക് കൊല്ലം രൂപത വികാരി ജനറൽ മൊൺ. ബൈജു ജൂലിയാൻ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |