SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

അഴീക്കൽ ഗവ.ഹൈസ്കൂളിൽ ഗാന്ധി പ്രതിമ അനാച്ഛാദനം

photo

കരുനാഗപ്പള്ളി: അഴീക്കൽ ഗവ.ഹൈസ്കൂളിലെ 1989-96 ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ സ്കൂളിന് സമർപ്പിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്താ രമേശ് നിർവഹിച്ചു. പ്രത്യേക അസംബ്ലി കൂടി പ്രതിമ അനാച്ഛാദനവും പുഷ്പ്പാർച്ചനയും നടത്തി. പി.ടി.എ പ്രസിഡന്റ് ലിജിമോന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം വസന്താരമേശ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളാണ് ഭാവിയുടെ പ്രതീക്ഷ എന്ന ഗാന്ധി സൂക്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചത്. പ്രഥമാദ്ധ്യാപിക സ്മിത , ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ അജയകുമാർ, വാർഡ് മെമ്പർ ശ്യാംകുമാർ , എസ്.എസ്.ജി ചെയർമാൻ ബിനു അലൂമ്നി അസോസിയേഷൻ പ്രസിഡന്റ് ശശികുമാർ, പി.ടി.എ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സജിക്കുട്ടൻ , മോഹൻദാസ് , റാണി, പൂർവ അദ്ധ്യാപകൻ ദയാനന്ദൻ , അദ്ധ്യാപകരായ മുഹമ്മദ് സലിംഖാൻ, ശ്രീജ, സുജാരാജ്, 1989 - 96 ബാച്ച് പ്രതിനിധികളായ ഷിജോസോമൻ , ശ്രീകുമാർ, സൗമ്യ, നിഷാഅജയകുമാർഅനുരാഗ്, മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL