പുനലൂർ: പുനലൂർ-മാത്ര-കോക്കാട് റൂട്ടിലെ പുതിയ പാലം ഇടിഞ്ഞു താണു. വെഞ്ചേമ്പിൽ നിന്ന് തടിക്കാട്ടെക്ക് തിരിയുന്ന ഭാഗത്ത് 3 വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ 7 കോടിയോളം രൂപ ചെലവഴിച്ച് ആധുനിക രീതിയിൽ പണിത റോഡിലെ പാലത്തിലാണ് വിള്ളൽ രൂപപ്പെട്ട് ഇടിഞ്ഞു താഴ്ന്നത്. ഇത് കാരണം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. റോഡ് നവീകരണ വേളയിൽ ഇവിടെ വലിയ പാലം നിർമ്മിക്കണണെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല. അതിന് പകരം തറ കോൺക്രീറ്റ് പോലും ചെയ്യാതെ വലിയ റിംഗ് വച്ച ശേഷം അതിന് മുകളിൽ മണ്ണിട്ട് ടാറിംഗ് നടത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |