കരുനാഗപ്പള്ളി: തട്ടാശ്ശേരിയിലെ വിജയാ ബാറിന് സമീപം ഉണ്ടായ അഗ്നിബാധയിൽ ഹോട്ടലിന്റെ ഗോഡൗൺ പൂർണമായി കത്തി നശിച്ചു. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. ഉപയോഗിക്കുന്നതും ഉപയോഗശൂന്യവുമായ സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ചവറയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും എത്തിയ അഞ്ച് യൂണിറ്റ് ഫയർ വാഹനങ്ങളാണ് തീ അണച്ചത്. ദേശീയപാതയ്ക്ക് സമീപമുള്ളതും ഹോട്ടലിനു സമീപതുള്ളതുമായ വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടർന്നു പിടിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ചവറ എസ്.ടി.ഓ സാബു ലാൽ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ് കുമാർ ,രാജു, ഉണ്ണികൃഷ്ണപിള്ള, ജയരാജ്, തമ്പാൻ, ശ്രീകുമാർ, ഷെമീർ, ഗോപകുമാർ ,അനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സേന അംഗങ്ങളാണ് അതിവേഗതയിൽ തീ അണയ്ക്കാൻ നേതൃത്വം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |